ആർടിഎ ജീവനക്കാർക്കു നൽകിയ പരിശീലനത്തിൽനിന്ന്.

 
Pravasi

സേവന സുതാര്യത: ജീവനക്കാർക്ക് ആർടിഎയുടെ പ്രത്യേക പരിശീലനം

600ലേറെ ആർടിഎ ജീവനക്കാർക്ക് മാറ്റനിർവഹണവും സേവന സുതാര്യതയും ലക്ഷ്യമിട്ട് പ്രത്യേക പരിശീലനം

UAE Correspondent

ദുബായ്: മാറുന്ന കാലത്തിനനുസരിച്ച് സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സേവനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി 600ലേറെ ജീവനക്കാർക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) പ്രത്യേക പരിശീലനം നൽകി.

അഥോറിറ്റിയുടെ വിവിധ ഏജൻസികളിലെയും സെക്റ്ററുകളിലെയും ജീവനക്കാരാണ് ഈ വിപുലമായ പരിശീലന പരിപാടി പൂർത്തിയാക്കിയത്. ആഗോള കൺസൾട്ടിങ് സ്ഥാപനമായ കിയർണിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

പുതിയ സാങ്കേതികവിദ്യകളും പദ്ധതികളും നടപ്പിലാക്കുമ്പോൾ അത് ജീവനക്കാരെയും ഉപയോക്താക്കളെയും പങ്കാളികളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്യാനും, ഈ മാറ്റങ്ങളെ ഏറ്റവും എളുപ്പത്തിൽ സ്വീകാര്യമാക്കാനുമുള്ള പ്രായോഗിക രീതികളാണ് ഇതിലൂടെ പങ്കുവച്ചത്.

ഭാവിയെ മുന്നിൽക്കണ്ടുള്ള ഗതാഗത സംവിധാനങ്ങൾ ഒരുക്കുമ്പോൾ, മാറ്റങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ആർടിഎ ഡെവലപ്‌മെന്‍റ് ആൻഡ് കോർപറേറ്റ് ട്രാൻസ്ഫോർമേഷൻ ഡിപാർട്ട്‌മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹൈല അൽ സെഹ്മി പറഞ്ഞു.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുന്നതിനും ഇത്തരം പരിശീലനങ്ങൾ കരുത്തുപകരുമെന്നും അവർ കൂട്ടിച്ചേർത്തു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്