സമുദ്രവിഭവങ്ങളുടെ ആഘോഷവുമായി ഫുഡ്ബുക്കിൽ 'തിരമാല സീഫുഡ് ഫെസ്റ്റ്'

 
Pravasi

സമുദ്രവിഭവങ്ങളുടെ ആഘോഷവുമായി ഫുഡ്ബുക്കിൽ 'തിരമാല സീഫുഡ് ഫെസ്റ്റ്'

കേരളത്തിന്‍റെ തനത് കടൽരുചികളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച മത്സ്യ വിഭവങ്ങളെയും കോർത്തിണക്കിക്കൊണ്ടാണ് ഈ ഫെസ്റ്റ് അവതരിപ്പിക്കുന്നത്

MV Desk

ദുബായ്: യുഎഇയിലെ ഫുഡ്ബുക്ക് റസ്റ്റോറന്‍റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’-ന് വ്യാഴാഴ്ച തുടക്കമാകുന്നു. ഈ മാസം 26 വരെ നീളുന്ന ഫെസ്റ്റ് ഫുഡ്ബുക്കിന്‍റെ യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സമുദ്രവിഭവ പ്രേമികൾക്ക് ആഗോള കടൽ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

കേരളത്തിന്‍റെ തനത് കടൽരുചികളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച മത്സ്യ വിഭവങ്ങളെയും കോർത്തിണക്കിക്കൊണ്ടാണ് ഈ ഫെസ്റ്റ് അവതരിപ്പിക്കുന്നത്. ഫുഡ്ബുക്കിന്‍റെ നിലവാരം പുലർത്തുന്ന വിഭവങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുക എന്നതാണ് ഈ ഫെസ്റ്റിന്‍റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 100-ലധികം വ്യത്യസ്ത സീഫുഡ് വിഭവങ്ങൾ, 24 രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ, ദിവസവും മാർക്കറ്റിൽ നിന്ന് നേരിട്ടെത്തിക്കുന്ന ഫ്രഷ് ആയ മത്സ്യങ്ങൾ, പ്രത്യേക 'സമുദ്ര സദ്യ'.എന്നിവയാണ് ഫെസ്റ്റിന്‍റെ സവിശേഷതകൾ.

ദുബായ്, ഷാർജ, അജ്‌മാൻ എന്നീ എമിറേറ്റുകളിലെ ഫുഡ്‌ബുക്ക് ഔട്ട് ലെറ്റുകളിൽ 'തിരമാല സീഫുഡ് ഫെസ്റ്റ് ആസ്വദിക്കാമെന്ന് നെസ്റ്റോ റെസ്റ്റോറന്‍റ് ഡിവിഷൻ ഓപ്പറേഷൻസ് ഹെഡ് കുഞ്ഞു മുഹമ്മദ്, ഫുഡ്ബുക്ക് റസ്റ്റോറന്‍റ് മാനേജർ സുഭാഷിണി രഘു, ഫുഡ്ബുക്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഷെഫ് ശരത്ത് എന്നിവർ അറിയിച്ചു. ഉച്ച മുതലാണ് ഫെസ്റ്റ് തുടങ്ങുന്നത്. രാത്രി 12 വരെ കടൽ വിഭവങ്ങളുടെ രുചിഭേദങ്ങൾ ആസ്വദിക്കാം. ഒമാനിലെ ഫുഡ്‌ബുക്ക് റസ്റ്റോറന്‍റിലും 'തിരമാല സീഫുഡ് ഫെസ്റ്റ്' ഉണ്ടാവുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി