മരുഭൂമിയിലെ കഠിനാധ്വാനത്തിന് ആദരം; അബുദാബിയിൽ 'ലേബർ ഹീറോ'കളായി നാല് മലയാളികൾ

 
Pravasi

മരുഭൂമിയിലെ കഠിനാധ്വാനത്തിന് ആദരം; അബുദാബിയിൽ 'ലേബർ ഹീറോ'കളായി നാല് മലയാളികൾ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളെയാണ് ചടങ്ങിൽ ആദരിച്ചത്.

UAE Correspondent

അബുദാബി: യുഎഇയുടെ വികസനത്തിൽ കരുത്തായി മാറുന്ന സാധാരണക്കാരായ തൊഴിലാളികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ലേബർ ഹീറോ അവാർഡ് 2026'-ൽ നാല് മലയാളികൾ പുരസ്കാരത്തിന് അർഹരായി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ, അബുദാബി പോലീസ്, മുനിസിപ്പാലിറ്റി, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കണ്ണൂർ സ്വദേശിയായ ബിജു ചീനക്കണ്ടി, തിരുവനന്തപുരം സ്വദേശികളായ നജീബ് ഇബ്രാഹിം, അമ്പാടിക്കണ്ണൻ മണി, കൊല്ലം സ്വദേശി മുഹമ്മദ് ബിലാൽ എന്നിവരാണ് ആദരിക്കപ്പെട്ട മലയാളികൾ. 20 വർഷം മുൻപ് ഓഫീസ് ബോയിയായി ജോലിയിൽ പ്രവേശിച്ച് നിലവിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുന്ന ബിജു ചീനക്കണ്ടിയുടെ നേട്ടം പ്രവാസലോകത്തെ കഠിനാധ്വാനത്തിന്റെ പ്രതീകമായി മാറി.

ബിജുവിനൊപ്പം തന്നെ മംഗലാപുരം സ്വദേശിയായ അബ്ദുൾ ലത്തീഫും വേദിയിൽ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പിൽ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ് പ്രവർത്തിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളെയാണ് ചടങ്ങിൽ ആദരിച്ചത്. മുസഫയിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന 40,000-ത്തോളം തൊഴിലാളികളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് ഏറ്റവും മികച്ചവരെ തിരഞ്ഞെടുത്തത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പുരസ്കാരം ഏറ്റുവാങ്ങി.

യുഎഇയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും അവർക്ക് ആത്മവിശ്വാസം പകരുന്നതിനുമാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയിലെയും അബുദാബി പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ