വിവിധ രാജ്യങ്ങളിലേക്കുള്ള യുഎഇ പ്രതിനിധികൾ ചുമതലയേറ്റു

Pravasi

വിവിധ രാജ്യങ്ങളിലേക്കുള്ള യുഎഇ പ്രതിനിധികൾ ചുമതലയേറ്റു

വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക ചടങ്ങുകൾ.

UAE Correspondent

അബുദാബി: അബുദാബിയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ യുഎഇ അംബാസഡർമാർ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക ചടങ്ങുകൾ.

ആഗോളതലത്തിൽ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പര സഹകരണം വ്യാപിപ്പിക്കുന്നതിനും പുതിയ പ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് യുഎഇ പ്രസിഡന്‍റ് ഓർമ്മിപ്പിച്ചു. രാജ്യങ്ങളുടെ പൊതുവായ താല്പര്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും മുൻനിർത്തി പ്രവർത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അദ്ദേഹം പ്രത്യേക നിർദേശവും നൽകി.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും