.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഗണേഷ് കുമാർ  
Pravasi

ആർടിഒയ്ക്ക് നേരിട്ട് അപേക്ഷ നൽകിയാൽ പ്രവാസികൾക്ക് ഡ്രൈവിങ് ടെസ്റ്റ് നേരത്തെയാക്കും

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ ഇളവു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ

Ardra Gopakumar

അബുദാബി: നാട്ടിൽ ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ ഇളവു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും കേരളത്തിൽ ഇപ്പോള്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നല്‍കണമെന്നും നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മാസങ്ങള്‍ക്കകം ഗതാഗതവകുപ്പില്‍ സമൂലമായ മാറ്റങ്ങളുണ്ടാവും. സമ്പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതോടെ കെഎസ്ആര്‍ടിസി ലോകോത്തര നിലവാരത്തിലേക്കുയരും. കെഎസ്ആര്‍ടിസിയെ നവീകരിക്കുന്നതിനൊപ്പം സ്വകാര്യ ബസ് സര്‍വീസുകളെയും പ്രോത്സാഹിപ്പിക്കാനും നവീകരിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സമ്മേളനത്തിൽ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ അമർനാഥ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്‌, മന്ത്രിയുടെ പത്നി ബിന്ദു മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ മീഡിയ അബുദബി അംഗം ടി പി ഗംഗാധരന് മന്ത്രി ഉപഹാരം നൽകി. അബുദബിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.

ബുർജീൽ ഹോൾഡിങ്‌സ് ക്ലിനിക്കൽ ഡയറക്ടർ ഡോക്ടർ പദ്മനാഭൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ , കൊമേറ പേ മാർക്കറ്റിംഗ്‌ ആൻഡ്‌ കമ്മ്യൂണിക്കേഷൻ ഹെഡ് അജിത്‌ ജോൺസൻ, ലുലു എക്സ്ചേഞ്ച് മീഡിയ മനേജർ അസിം ഒമർ, ഈക്വൽ എം ഡി റഫീഖ് കയനിയൽ, ബനിയസ് സ്പൈക് ഡയറക്ടർ റമീസ് അബ്ദുൽ റഹ്മാൻ ഹാജി , ടോപ്സ് ഗ്രൂപ്പ് പ്രതിനിധി അരുൺ, എക്സ് ബ്യു ചെയർമാൻ അബ്ദുല്ല ഫാറൂഖി, അൽസാബി ഗ്രൂപ്പ് മീഡിയ ആൻഡ്‌ മാർക്കറ്റിംഗ് മനേജർ സിബി കടവിൽ, അപെക്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഹിഷാം, എക്സ് ബ്യു മാനേജിങ് ഡയറക്ടർ ഷഹീർ ഫറൂഖി, മലബാർ ഗ്രൂപ്പ് പ്രതിനിധി രഞ്ജിത്ത്, റെഡ് എക്സ് മീഡിയ സി ഇ ഒ സുബിൻ സോജൻ എന്നിവരെ ആദരിച്ചു . ജനറൽ സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണദാസ് നന്ദിയും പറഞ്ഞു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ