ഗറ്റ്സി എഫ്സി സീസൺ 2 ഫുട്ബോൾ ടൂർണമെന്റ്
ദുബായ്: ഗറ്റ്സി എഫ്സി ദുബായിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് സീസൺ 2 നവംബർ 14ന് നടക്കും. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബായ് അബു ഹെയ് ലിലുള്ള സ്പോർട്സ് ബേ ഗ്രൗണ്ടിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടൂർണമെന്റിൽ 40 വയസിന് മുകളിലുള്ളവർക്കും 50 വയസിന് മുകളിലുള്ളവർക്കുമായി പ്രത്യേക വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് +971 56 216 3353.