മികച്ച സ്വീകാര്യത നേടി ദുബായ് ഗ്ലോബൽ വില്ലേജിലെ ജിഡിആർഎഫ്എ ബോധവൽക്കരണ ക്യാംപെയ്ൻ 
Pravasi

മികച്ച സ്വീകാര്യത നേടി ദുബായ് ഗ്ലോബൽ വില്ലേജിലെ ജിഡിആർഎഫ്എ ബോധവൽക്കരണ ക്യാംപെയ്ൻ

പ്രതിദിനം നൂറുകണക്കിന് സന്ദർശകരാണ് ദുബായ് ഗ്ലോബൽ വില്ലേജിലെ പ്രത്യേകം സജമാക്കിയ ബോധവൽക്കരണ പവലിയൻ സന്ദർശിക്കുന്നത്

Namitha Mohanan

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് വിവിധ വീസ സേവനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) ആരംഭിച്ച 'വി ആർ ഹിയർ ഫോർ യു' ബോധവൽക്കരണ ക്യാംപെയ്ൻ മികച്ച സ്വീകാര്യത നേടി. 2025 ജനുവരി 8-നാണ് ഈ ക്യാംപെയ്ൻ തുടങ്ങിയത്.

പ്രതിദിനം നൂറുകണക്കിന് സന്ദർശകരാണ് ദുബായ് ഗ്ലോബൽ വില്ലേജിലെ പ്രത്യേകം സജമാക്കിയ ബോധവൽക്കരണ പവലിയൻ സന്ദർശിക്കുന്നത്. ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പവലിയൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

ആഗോള ഗ്രാമത്തിലെ പ്രധാന തിയേറ്ററിനോട് ചേർന്നുള്ള പവലിയനിൽ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ സന്ദർശകരെ സ്വീകരിക്കുന്നു. എൻട്രി പെർമിറ്റുകൾ, ഗോൾഡൻ വീസ, ഐഡന്‍റിറ്റി, പൗരത്വ സേവനങ്ങൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കുള്ള പ്രത്യേക പെർമിറ്റുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ സന്ദർശകർക്ക് ഇവിടെ നിന്ന് നേരിട്ട് അറിയാനാകും. യുഎഇ യിലെ വിവിധ താമസ, കുടിയേറ്റ സേവനങ്ങളെക്കുറിച്ച് സന്ദർശകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

സന്ദർശകർക്കായി പ്രതിവാര മത്സരങ്ങൾ, "സലാലമും സലാമയും" പോലുള്ള ജിഡിആർഎഫ്എ കാർട്ടൂൺ കഥാപാത്രങ്ങളുടെ പങ്കാളിത്തം എന്നിവയും ക്യാംപയിനിന്‍റെ ഭാഗമാണ്. കുട്ടികൾക്ക് കളറിംഗ് ബുക്കുകളും മെഡലുകളും സമ്മാനമായി നൽകുന്നുണ്ട്.

ഗോൾഡൻ വീസ അപേക്ഷിക്കൽ, കുട്ടികളുടെ പാസ്പോർട്ട് കൺട്രോൾ കൗണ്ടർ, "ഐ ലവ് ദി യു എ ഇ" സംരംഭം, നൂതന ആശയങ്ങൾക്കായുള്ള "04" പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ദുബായ് ഗ്ലോബൽ വില്ലേജിലെ ഈ പ്രദർശനം നാളെ (ബുധനാഴ്ച) സമാപിക്കും.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്