ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ.

 
Pravasi

അവധിക്കാലത്തെ പ്രവർത്തനം: ദുബായ് വിമാനത്താവളം സന്ദർശിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ

ബലിപെരുന്നാൾ അവധിക്കാല തിരക്കിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാനടപടികൾ വിലയിരുത്താൻ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ മർറി സംഘത്തോടൊപ്പം ടെർമിനലുകൾ സന്ദർശിച്ചു

UAE Correspondent

ദുബായ്: ബലിപെരുന്നാൾ അവധിക്കാലത്തെ റെക്കോർഡ് തിരക്കിനിടയിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രാനടപടികൾ സുഗമമായി പുരോഗമിക്കുന്നു. ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ടെർമിനൽ 1, 2, 3 എന്നിവടങ്ങളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ദുബായ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

അവധിദിനങ്ങളിലും വിമാനത്താവളത്തിൽ സേവനമനുഷ്ഠിക്കുന്ന പാസ്‌പോർട്ട് ഓഫിസർമാർക്കും മറ്റ് ഫീൽഡ് ടീമുകൾക്കും ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ മർറി പെരുന്നാൾ ആശംസകൾ നേരുകയും അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

പെരുന്നാൾ അവധിക്ക് ദുബായിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനായി പാസ്‌പോർട്ടുകളിൽ 'ഈദ് ഇൻ ദുബായ്' എന്ന പ്രത്യേക പ്രമേയത്തിലുള്ള സ്റ്റാമ്പ് പതിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.

ഈദ് ഇൻ ദുബായ് സ്റ്റാമ്പ് പതിച്ച പാസ്പോർട്ട്.

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!