ഒരു ദിർഹത്തിന് സ്വർണ നിക്ഷേപം; പുതിയ ഷോറൂമുമായി ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

 
Pravasi

ഒരു ദിർഹത്തിന് സ്വർണ നിക്ഷേപം; പുതിയ ഷോറൂമുമായി ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

യുഎഇ സ്വദേശിയായ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുള്ള ഹസ്സൻ അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.

UAE Correspondent

ദുബായ്: വെറും ഒരു ദിർഹം മുതൽ സാധാരണക്കാർക്ക് പോലും സ്വർണ നിക്ഷേപം നടത്താൻ അവസരമൊരുക്കുന്ന 'ഐൻ ഗോൾഡ് വാലറ്റ്' എന്ന നവീന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‍റെ അനുബന്ധ സംരംഭമായി 'ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' പുതിയ ശാഖ ദുബായിൽ ആരംഭിച്ചു. ആഗോള സ്വർണ വ്യാപാരത്തിന്‍റെ കേന്ദ്രമായ ദുബായ് ഗോൾഡ് സൂക്കിലെ ഗോൾഡ് ഡിസ്ട്രിക്ടിൽ, ഗോൾഡ് സൂക്ക് മെട്രൊ സ്റ്റേഷൻ എക്സിറ്റ് 1-ന് സമീപം ഷമ്മ മൂന്നിൽ നാലാമത്തെ ഷോപ്പിന്സമീപമാണ് ഈ അത്യാധുനിക ഷോറൂം പ്രവർത്തനം തുടങ്ങിയത്.

യുഎഇ സ്വദേശിയായ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുള്ള ഹസ്സൻ അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സ്വർണ നിക്ഷേപത്തെക്കുറിച്ചുള്ള അറിവ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭമെന്ന് സ്ഥാപക സിഇഒ അഡ്വ. സിയാ നൂറുദ്ദീൻ കുഞ്ഞ്, റീട്ടെയിൽ മാനേജർ ബെൻ ചെറിയാൻ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉയർന്ന നിലവാരത്തിലുള്ള സ്വർണാഭരണങ്ങൾ, ഗോൾഡ് കോയിനുകളും ഗോൾഡ് ബാറുകളും,ആകർഷകമായ ഡയമണ്ട്, വെള്ളി ആഭരണങ്ങൾ, വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്‍റ് അറിയിച്ചു. സ്വർണ വ്യവസായ രംഗത്തെ 34 വർഷത്തെ അനുഭവസമ്പത്തുള്ള ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപകനും സി.ഇ.ഒ യുമായ അഡ്വ. സിയാ നൂറുദ്ദീൻ കുഞ്ഞ് ഗ്രൂപ്പിന്‍റെ ഭാവി പദ്ധതികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

"വിശ്വാസ്യത, പരിശുദ്ധി , മികച്ച മൂല്യം, ഉൽകൃഷ്ടമായ സേവനം എന്നിവയിലൂടെ ഉപയോക്താക്കളുമായി ദീർഘകാല ബന്ധം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പരമ്പരാഗതമായ വിശ്വാസവും ആധുനിക സാങ്കേതികവിദ്യയും കോർത്തിണക്കിയുള്ള സേവനങ്ങളായിരിക്കും ഐൻ ഗോൾഡ് സമ്മാനിക്കുക. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കൂടുതൽ ശാഖകൾ ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കാൻ ഗ്രൂപ്പിന് പദ്ധതിയുണ്ട്." അഡ്വ. സിയാ നൂറുദ്ദീൻ കുഞ്ഞ് പറഞ്ഞു.

ലോകപ്രശസ്തമായ ദുബായ് ഗോൾഡ് സൂക്കിൽ പുതിയ ശാഖ ആരംഭിക്കാനായത് ഐൻ ഗോൾഡ് ഗ്രൂപ്പിന്‍റെ വളർച്ചയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത