സേഫ് സമ്മർ ക്യാംപെയ്ൻ

 
Pravasi

യുഎഇ യിൽ ചൂട് കൂടുന്നു: സുരക്ഷിതമായ ഗതാഗതത്തിന് 'സേഫ് സമ്മർ' ക്യാംപെയ്നുമായി ആർടിഎ

യുഎഇയിൽ ഉയർന്ന വേനൽച്ചൂടിൽ അപകടങ്ങൾ കുറയ്ക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ‘സേഫ് സമ്മർ’ ബോധവത്കരണ ക്യാംപെയിൻ ആരംഭിച്ചു

UAE Correspondent

ദുബായ്: യുഎഇയിൽ വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ അപകടങ്ങളും വാഹനങ്ങൾ കേടായി വഴിയിൽ കിടക്കുന്നതും ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന 'സേഫ് സമ്മർ' ക്യാംപെയ്ന്‍റെ ഭാഗമായാണ് നിർദേശം. കടുത്ത ചൂടിൽ ടയർ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ടയർ പ്രഷറും തേയ്മാനവും കൃത്യമായി പരിശോധിക്കുക. 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ മാറ്റുക.

എൻജിൻ ഓവർഹീറ്റിങ് ഒഴിവാക്കാൻ റേഡിയേറ്ററിലെ കൂളന്‍റ് ലെവലും, യാത്ര സുഖകരമാക്കാൻ എസി ഫിൽട്ടറുകളും ഗ്യാസും അടിയന്തരമായി സർവീസ് ചെയ്യുക. എസി ഓൺ ആണെങ്കിൽ പോലും ഒരു കാരണവശാലും കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി പോകരുത്. മിനിറ്റുകൾക്കുള്ളിൽ താപനില ഉയർന്ന് ശ്വാസംമുട്ടൽ ഉണ്ടാകാൻ ഇത് കാരണമാകും.

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി

ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും