ദുബായ് വനിതാ കലാസാഹിതിയുടെ ആരോഗ്യ സെമിനാർ
ദുബായ്: ദുബായ് വനിതാ കലാസാഹിതിയുടെ നേതൃത്വത്തിൽ വനിതാ സമ്മേളനവും, ആരോഗ്യ ബോധവൽക്കരണ സെമിനാറും നടത്തി. മാധ്യമ പ്രവർത്തക രശ്മി രഞ്ജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോ. ശ്രീലത സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ത്രീയുടെ ജീവിതത്തിലെ കൗമാരം മുതൽ ആർത്തവവിരാമം വരെയുള്ള ആരോഗ്യ കാര്യങ്ങളെക്കുറിച്ച് സെമിനാർ ചർച്ച ചെയ്തു.
സമ്മേളനത്തിൽ വനിതാ കലാ സാഹിതിയുടെ പുതിയ ഭാരവാഹികളായി നിഷ ചന്ദ്രൻ (കൺവീനർ), റീന സെബാസ്റ്റ്യൻ (ജോ. കൺവീനർ),സരിഗ സനോജ് (ജോ. കൺവീനർ)
എന്നിവരെ തെരഞ്ഞെടുത്തു. സ്മൃതി ധനുൽ , ഫാത്തിമതുൽ ഫസ്ല, ദീപ പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.