തൊഴിലാളി ദിനത്തിൽ ലേബർ ക്യാമ്പുകളിലെത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; മനം നിറഞ്ഞ് തൊഴിലാളികൾ

 
Pravasi

തൊഴിലാളി ദിനത്തിൽ ലേബർ ക്യാമ്പുകളിലെത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; മനം നിറഞ്ഞ് തൊഴിലാളികൾ

നാട്ടിലെ കുടുംബാംഗങ്ങൾ അയച്ച വീഡിയോ സന്ദേശങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചത് പല തൊഴിലാളികളെയും വൈകാരികമായി സ്പർശിച്ചു.

UAE Correspondent

ദുബായ്: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ദുബായിലെ തൊഴിലാളികൾക്ക് ഈ വർഷം ലഭിച്ചത് ഹൃദ്യമായൊരു സമ്മാനം. ആഘോഷങ്ങൾ ഓഫീസുകളിൽ ഒതുക്കാതെ, ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ലേബർ ക്യാമ്പുകളിലെത്തി തൊഴിലാളികളെ ആദരിച്ചു. ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അൽ ഖൂസ്, ജബൽ അലി എന്നിവിടങ്ങളിലെ 34 ലേബർ ക്യാമ്പുകളിൽ നേരിട്ടെത്തിയാണ് തൊഴിലാളികളെ ആദരിച്ചത്.

36,000-ത്തോളം പേർ ക്യാമ്പുകളിൽ നേരിട്ടും, ബാക്കിയുള്ളവർ ബ്ലൂ കണക്ട് ആപ്പ് വഴി ഓൺലൈനായും പരിപാടിയുടെ ഭാഗമായി. ആകെ 41,000-ലധികം തൊഴിലാളികളാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. നാട്ടിലെ കുടുംബാംഗങ്ങൾ അയച്ച വീഡിയോ സന്ദേശങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചത് പല തൊഴിലാളികളെയും വൈകാരികമായി സ്പർശിച്ചു.

പരിപാടിയുടെ ഭാഗമായി കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. നൂറിലധികം സമ്മാനങ്ങളും സ്മാർട്ട്ഫോണുകളും തൊഴിലാളികൾക്ക് വിതരണം ചെയ്തു.

"തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ അധ്വാനത്തെ വിലമതിക്കുന്നതിനും ദുബായ് വലിയ പ്രാധാന്യമാണ് നൽകുന്നത്." ദുബായ് ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

തമിഴ്നാട് മന്ത്രിയുടെ നാട്ടിൽ‌ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബസ് സർവീസ്; ആഘോഷമാക്കി ഗ്രാമവാസികൾ

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പനങ്ങൾ മോഷ്ഠിച്ചു, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി; പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി; ‘ജൻ സൂചന സേവ’യ്ക്ക് തുടക്കം