ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ്
അബുദാബി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവിന് തുടക്കമായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ അബുദാബി ഡബ്ലിയുറ്റിസി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.
ഇന്ത്യ ഉത്സവ് ഉൾപ്പെടെയുള്ള ക്യാംപെയിനുകളിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ മികച്ച വിപണിയാണ് ലുലു ഉറപ്പാക്കുന്നതെന്ന് ഇന്ത്യൻ അംബാസിസർ ഡോ ദീപക് മിത്തൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച വാണിജ്യ ബന്ധങ്ങൾക്ക് കരുത്തേകുന്നതാണ് ലുലുവിന്‍റെ പ്രവർത്തനമെന്നും, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ലുലു സന്ദർശനം ഇതിന്‍റെ നേർസാക്ഷ്യം ആണെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച വിപണിയാണ് ലുലു ഉറപ്പാക്കുന്നതെന്നും, ഇന്ത്യ ഉത്സവ് വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വ്യക്തമാക്കുന്നതാണന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മികച്ച പിന്തുണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന് നൽകുന്നതെന്നും അദേഹം വ്യക്തമാക്കി.
പഴം പച്ചക്കറി, ഗ്രോസറി, ഫ്രഷ് ഫുഡ് - ബേക്കറി, മില്ലറ്റ്സ്, ബിരിയാണി, മധുരപലഹാരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ശേഖരമാണ് ഇന്ത്യ ഉത്സവിലുള്ളത്. ഫാഷൻ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയ്ക്കും നല്ല ഓഫറുകളുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫർ ലഭ്യമാണ്.
ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്റ്റർ അഷറഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ വി. നന്ദകുമാർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷ്ണൽ ഗ്രൂപ്പ് ജനറൽ സെക്രട്ടറി വരുൺ വാഹി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്‍റ് സ്മിത സതീഷ്, ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ബിജി എം. തോമസ്, അബുദാബി മലയാളി സമാജം പ്രസിഡന്‍റ് എ.എം. നാസർ, കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മനോജ്, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.