ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

 
Pravasi

വലിയ മാറ്റങ്ങൾക്ക് യുഎഇ തയാറെടുക്കുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്; പ്രഖ്യാപനം അടുത്ത മാസം

അടുത്ത മാസം നടക്കാനിരിക്കുന്ന വൻ ആഗോള പരിപാടിയിലൂടെയാണ് ഈ ചരിത്രപ്രധാനമായ പരിഷ്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുക

UAE Correspondent

ദുബായ്: പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അടുത്ത മാസം നടക്കാനിരിക്കുന്ന വൻ ആഗോള പരിപാടിയിലൂടെയാണ് ഈ ചരിത്രപ്രധാനമായ പരിഷ്കാരം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഡിജിറ്റൽ സർക്കാർ സേവനങ്ങളിൽ ജനങ്ങളുടെ സംതൃപ്തിയിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയതായി ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് നടത്തിയ സർവേയിൽ വ്യക്തമായതിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ 75 ശതമാനത്തിലധികം ആളുകളും സ്വകാര്യ മേഖലയേക്കാൾ മികച്ച സേവനങ്ങളാണ് യുഎഇ സർക്കാർ നൽകുന്നതെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സർക്കാർ സേവന വിഭാഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.