ഏഴ് ആഴ്ചകളിലായി വിപുലമായ പരിപാടികൾ.

 
Pravasi

സമ്മർ പ്രോഗ്രാമിന് തുടക്കമിട്ട് ഷാർജ നിക്ഷേപ വികസന അഥോറിറ്റി

ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ 19 വരെയുള്ള ഏഴ് ആഴ്ചകളിലായി വിപുലമായ പരിപാടികൾ

UAE Correspondent

ഷാർജ: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴ് ആഴ്ച നീളുന്ന വിപുലമായ സമ്മർ പ്രോഗ്രാമിന് തുടക്കമിട്ട് ഷാർജ നിക്ഷേപ വികസന അഥോറിറ്റി. ഷാർജയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശങ്ങളിലും കുടുംബങ്ങൾക്കായി അൻപതിലധികം വിവിധ പരിപാടികളും പ്രവർത്തനങ്ങളുമാണ് ഇതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

യുഎഇ കുടുംബ വർഷ ആചരണത്തിന്‍റെ ലക്ഷ്യങ്ങൾ മുൻനിർത്തി കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ പത്തൊൻപത് വരെയുള്ള ഏഴ് വാരാന്ത്യങ്ങളിൽ അൽ ഹിറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ പൂർണ്ണമായും സൗജന്യമായ ഫിറ്റ്നസ് പരിപാടികൾ നടക്കും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും വൈകുന്നേരം ആറ് മണി മുതൽ ഏഴ് മണി വരെ യോഗ, ബീച്ച് റണ്ണിംഗ്, സൈക്ലിംഗ്, ഫാമിലി ഫിറ്റ്നസ് പരിശീലനങ്ങൾ എന്നിവ ഉണ്ടാകും.

അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളിൽ ഓഗസ്റ്റ് പതിനഞ്ച് മുതൽ സെപ്റ്റംബർ അഞ്ച് വരെ നാല് ഘട്ടങ്ങളിലായി പൊതുജനങ്ങൾക്കായി ഷാർജ സാറ്റർഡേ റൺ എന്ന ഓട്ടമത്സര പരമ്പര സംഘടിപ്പിക്കും. അൽ ഖസ്ബയിൽ ഏഴ് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കായി ഓഗസ്റ്റ് പത്ത് മുതൽ ഇരുപത്തിയേഴ് വരെ സമ്മർ എക്സ്പ്ലോറർ ക്യാമ്പ് നടക്കും.

റോബോട്ടിക്സ്, സയൻസ് പരീക്ഷണങ്ങൾ, കോഡിംഗ്, പബ്ലിക് സ്പീക്കിംഗ് പരിശീലനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മസ്രഹ് അൽ ഖസ്ബയിൽ ഓഗസ്റ്റ് ഇരുപത്തിയേഴ് മുതൽ മുപ്പത് വരെ കുട്ടികൾക്കായി നാടകാവതരണവും അൽ മജാസ് വാട്ടർഫ്രണ്ടിൽ പതിനാല് കുടുംബ സൗഹൃദ വിനോദ സായാഹ്നങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി