ജുവൈസ ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപകേതര ജീവനക്കാർക്ക് ആദരം

 
Pravasi

ജുവൈസ ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപകേതര ജീവനക്കാർക്ക് ആദരം

ഗതാഗത വിഭാഗം, ശുചീകരണ വിഭാഗം എന്നിവയിൽ 25 വർഷം പൂർത്തിയാക്കിയ 5 ജീവനക്കാർ ആദരം ഏറ്റുവാങ്ങി.

UAE Correspondent

ഷാർജ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ജുവൈസ ഷാർജ ഇന്ത്യൻ സ്കൂളിൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ആദരിച്ചു. സ്കൂളിലെ സോഷ്യൽ അവൈർനെസ്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയാണ് ആദരിച്ചത്. ഗതാഗത വിഭാഗം, ശുചീകരണ വിഭാഗം എന്നിവയിൽ 25 വർഷം പൂർത്തിയാക്കിയ 5 ജീവനക്കാർ ആദരം ഏറ്റുവാങ്ങി.

തൊഴിലിന്‍റെ മഹത്വവും, സഹജീവികളോടുള്ള കരുതലും കാരുണ്യവും കുട്ടികളിലേക്ക് പകരാനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, എം എസ് ഒ ബദരിയ അൽ തമിമി, പ്രധനാധ്യാപികയായ ദീപ്തി ടോംസി, സൂപ്പർവൈസർ സന്ധ്യ രാജീവ്‌ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കുട്ടികളും, അനധ്യാപരായ ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സോഷ്യൽ അവൈർനെസ്സ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികളും, ക്ലബ്ബ് കോർഡിനേറ്റർ ഫെബിന റാഷിദ് , അദ്ധ്യാപകരായ ശ്രീജിത, അജില എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

ഏഷ‍്യൻ ഗെയിംസിലെ സ്വർണ മെഡൽ നേട്ടം; കൗമാര താരത്തിന് ലക്ഷങ്ങൾ പാരിതോഷികം പ്രഖ‍്യാപിച്ച് വിജയ് സർക്കാർ

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണത്തിന് 10 അംഗ സമിതിയെ നിയോഗിച്ച് ഐഐടി ബോംബെ

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ