ശിഷ്യന്മാരെ 'ഗുരു പുസ്‌കാരം' നൽകി ആദരിച്ച് യുഎഇ യിലെ കളരി ഗുരുക്കൾ

 
Pravasi

ശിഷ്യന്മാർക്ക് 'ഗുരു പുസ്‌കാരം' നൽകി ആദരിച്ച് യുഎഇ യിലെ കളരി ഗുരുക്കൾ

അറബ് മണ്ണിൽ കളരിപ്പയറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011-ൽ ദുബായ് കരാമയിലാണ് വി.കെ.എം കളരിയുടെ ആദ്യ ശാഖ ആരംഭിക്കുന്നത്.

UAE Correspondent

ദുബായ്: യുഎഇയിലെ കളരി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ദീർഘകാലം കളരി അഭ്യസിച്ച ശിഷ്യന്മാർ‌ക്ക് 'ഗുരു പുരസ്‌കാരം' നൽകി ആദരിച്ച് യുഎഇ യിലെ പ്രമുഖ കളരി അധ്യാപകനായ മണികണ്ഠൻ ഗുരുക്കൾ. ദുബായിൽ 'ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം' എന്ന പേരിൽ നടത്തിയ ചടങ്ങിലാണ് ശിഷ്യന്മാരെ ആദരിച്ചത്. 15 വർഷമായി വി.കെ.എം കളരിയിൽ തുടരുന്നവർക്ക് ഗുരു പുരസ്‌കാരവും, 10 വർഷത്തിലധികമായി ഇവിടെ പരിശീലനം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികൾക്ക് പ്രത്യേക ആദരവും ചടങ്ങിൽ സമർപ്പിച്ചു.

തുടർന്ന് വികെഎം കളരിയിലെ 350-ഓളം കുട്ടികൾ അണിനിരന്ന മെയ്ത്താരി പ്രകടനവും, അതിൽ നിന്നും അടുത്ത ഘട്ടമായ 'പ്രതിരോധ' എന്ന ലെവലിലേക്ക് കുട്ടികളെ ഉയർത്തുന്ന ചടങ്ങും നടന്നു. തന്‍റെ 42 വർഷത്തെ കളരിപ്പയറ്റ് ജീവിതാനുഭവത്തിൽ നിന്നും ആർജിച്ച വിദ്യകൾ തനിമ ചോരാതെ കുട്ടികളിലേക്ക് എത്തിക്കാനായി പരിശീലനത്തെ എട്ട് ഘട്ടങ്ങളായി തരം തിരിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് 'പ്രതിരോധ' എന്നും സ്ഥാപന മേധാവി മണികണ്ഠൻ ഗുരുക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൊന്നാനി സ്വദേശിയായ മണികണ്ഠൻ ഗുരുക്കളുടെ നേതൃത്വത്തിൽ നാല് പതിറ്റാണ്ടിലേറെയായുള്ള ഈ കളരി പാരമ്പര്യം പ്രവാസലോകത്ത് കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് വികെഎം കളരി.

അറബ് മണ്ണിൽ കളരിപ്പയറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011-ൽ ദുബായ് കരാമയിലാണ് വി.കെ.എം കളരിയുടെ ആദ്യ ശാഖ ആരംഭിക്കുന്നത്. ഇന്ന് ഖിസൈസ്, അൽ നഹ്ദ, ഷാർജ ഉൾപ്പെടെയുള്ള വിവിധ ശാഖകളിലായി സ്വദേശികളും വിദേശികളുമടങ്ങുന്ന ആയിരത്തിലേറെ ശിഷ്യന്മാർ കളരി അഭ്യസിക്കുന്നുണ്ട്. മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോൽത്താരി), വാൾപ്പയറ്റ് (അങ്കത്താരി), വെറുംകൈ പ്രയോഗം എന്നിങ്ങനെ 8 ഘട്ടങ്ങളിലൂടെയാണ് 5 വയസ്സുമുതൽ 60 വയസ്സുവരെയുള്ളവർക്ക് ഇവിടെ പയറ്റ് ചൊല്ലിക്കൊടുക്കുന്നത്.

ദുബായ് എക്സ്പോ 2020 വേദികളിൽ രണ്ട് തവണ ഉൾപ്പെടെ യുഎഇയിലെ നൂറിലേറെ പ്രമുഖ വേദികളിൽ വികെഎം കളരി ഇതിനകം അഭ്യാസപ്രകടനങ്ങൾ നടത്തിക്കഴിഞ്ഞു.

കോക്ക്‌റോച്ച് ജനതാപാര്‍ട്ടി വിഘടനവാദികളുടെ ബി ടീമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചുവെന്ന വാർത്ത വ‍്യാജം; വ‍്യക്തമാക്കി നടൻ പ്രകാശ് രാജ്

ഇതിഹാസങ്ങൾ ധരിച്ച മൂന്നാം നമ്പർ ഇന്ത‍്യൻ ജേഴ്സി ഇനി 15 കാരൻ വൈഭവിന് സ്വന്തം; സ്വപ്നം യഥാർഥ‍്യമായെന്ന് താരം| video

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ‍്യമില്ല

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന് തിരിച്ചടി; ജാമ‍്യാപേക്ഷ തള്ളി