പ്രവേശനോത്സവം വർണാഭമായി.

 
Pravasi

കണിക്കൊന്ന പഠനകേന്ദ്രം പ്രവേശനോത്സവം നടത്തി

ദുബായ് റാഷിദിയ മേഖലയുടെ കീഴിൽ വർഖയിൽ പുതുതായി ആരംഭിച്ച ദുബായ് ചാപ്റ്ററിന്‍റെ 113-ാമത് കണിക്കൊന്ന പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം നടത്തി

UAE Correspondent

ദുബായ്: ദുബായ് റാഷിദിയ മേഖലയുടെ കീഴിൽ വർഖയിൽ പുതുതായി ആരംഭിച്ച ദുബായ് ചാപ്റ്ററിന്‍റെ 113-ാമത് കണിക്കൊന്ന പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം നടത്തി. റാഷിദിയ മേഖല കോഓർഡിനേറ്റർ എൻസിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദുബായ് ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ. ദിലീപ്, പ്രസിഡന്‍റ് ജോജു പുതിയാണ്ടി, വിദഗ്‌ധ സമിതി ചെയർപേഴ്സൺ അംബുജം സതീഷ്, കൺവീനർ സ്മിത മേനോൻ, ഐടി കോഓർഡിനേറ്റർ നജീബ് മുഹമ്മദ്, ജോയിന്‍റ് കൺവീനർമാരായ പ്രിയ ദീപു, സംഗീത സുമിത്, എക്സിക്യൂട്ടീവ് അംഗം റുഖിയ എന്നിവർ പ്രസംഗിച്ചു.

മലയാളം മിഷൻ പ്രവർത്തകരായ സമീറ, ഷാഹിന, അബ്ദുൾ ഖാദർ എന്നിവരോടൊപ്പം അധ്യാപകരും രക്ഷിതാക്കളുമായ അർച്ചന, റാണി, കവിത, ജാനസ്, പൃഥി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകൻ ഷോബിൻ സംഘടിപ്പിച്ച കലാപരിപാടികളും കളികളും കുട്ടികളിൽ ആവേശം പകർന്നു.

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

കൂട്ടത്തകർച്ചയിൽ നിന്നും അഫ്ഗാനിസ്ഥാനെ രക്ഷിച്ച് അസ്മത്തുള്ളയും നബിയും; ഇന്ത‍്യയ്ക്ക് 157 റൺസ് വിജയലക്ഷ‍്യം

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ