രഘുനാഥ്

 
Pravasi

ഐഎഎസ്എൽ നോർത്ത് ആഫ്രിക്ക-മിഡിൽ ഈസ്റ്റ് മേഖലാ ഡയറക്റ്ററായി കണ്ണൂർ സ്വദേശിയെ തെരഞ്ഞെടുത്തു

ഇന്ത്യയ്ക്ക് പുറത്തുള്ള ഐഎഎസ്എൽ റീജിയന്‍റെ ഡയറക്റ്റർ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനും ഈ മേഖലയുടെ ഡയറക്റ്ററാകുന്ന ആദ്യ മലയാളിയുമാണ്

UAE Correspondent

ദുബായ്: രാജ്യാന്തര അസോസിയേഷൻ ഓഫ് സ്കൂൾ ലൈബ്രേറിയൻഷിപ്പിന്‍റെ (ഐഎഎസ്എൽ) നോർത്ത് ആഫ്രിക്ക-മിഡിൽ ഈസ്റ്റ് മേഖലാ ഡയറക്റ്ററായി കണ്ണൂർ സ്വദേശി എം.ഒ. രഘുനാഥിനെ തെരഞ്ഞെടുത്തു. ജെംസ് എജ്യുക്കേഷനിൽ ഹെഡ് ലൈബ്രേറിയനായ രഘുനാഥ്, ഇന്ത്യയ്ക്ക് പുറത്തുള്ള ഐഎഎസ്എൽ റീജിയന്‍റെ ഡയറക്റ്റർ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനും ഈ മേഖലയുടെ ഡയറക്റ്ററാകുന്ന ആദ്യ മലയാളിയുമാണ്.

2015 മുതൽ ഐഎഎസ്എൽ അംഗമായ രഘുനാഥ് നിരവധി രാജ്യാന്തര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ലൈബ്രറി പ്രഫഷനിലെ മികവിന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിലും എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷനും ഏർപ്പെടുത്തിയ മികച്ച ലൈബ്രേറിയൻ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആറു വൻകരകളിലെ 60 രാജ്യങ്ങളിൽനിന്നുള്ള 66 വിദ്യാർഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ 'വിസ്പേഴ്സ് ഓഫ് വാണ്ടർലസ്റ്റ്' എന്ന ചെറുകഥാസമാഹാരത്തിന് 'ലാർജസ്റ്റ് മൾട്ടിനാഷണൽ സ്റ്റുഡന്റ് കൊളാബറേഷൻ ഫോർ എ സിംഗിൾ ആന്തോളജി' വിഭാഗത്തിൽ ലോക റെക്കോർഡും സാഹിത്യരചനകൾക്ക് മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.യുഎഇയിലെ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമായ ഇദ്ദേഹം മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധസമിതിയംഗമാണ്.

ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നാണംകെട്ട പ്രവൃത്തി; ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച മോദിക്കെതിരേ സിജെപി

വിയർത്ത് കുളിക്കും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 5 പേർ മരിച്ചു; 6 പേർ ഗുരുതരാവസ്ഥയിൽ

'മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ'; വിമർശനവുമായി സമസ്ത മുഖപത്രം

8 പേരുടെ ജീവനെടുത്ത കയ്പ്പമംഗലം വാഹനാപകടം; ലോറി ഡ്രൈവർ പിടിയിൽ