കരുണയുടെ 22-ാം വാർഷികവും ഓണാഘോഷവും
അജ്മാൻ: കരുനാഗപ്പള്ളി അസോസിയേഷൻ യുഎഇ കമ്മിറ്റി (കരുണ)യുടെ 22-ാം വാർഷികവും ഓണാഘോഷവും അജ്മാനിലെ ഉം അൽ മൗമീൻ വിമൻസ് അസോസിയേഷൻ ഹാളിൽ നടത്തി.
കേരള വനം, വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്റ് നിസാർ വെളിയിൽ അധ്യക്ഷത വഹിച്ചു. കരുണയുടെ 2026–27 വർഷത്തെ പ്രവാസി പുനരധിവാസ പദ്ധതികൾ ജനറൽ കൺവീനർ നജുമുദ്ദീൻ അവതരിപ്പിച്ചു.
ലൈഫ് ബേ, ഹാർഡിൽ ഉടമ സുധീർ നൂറുദ്ദീൻ, അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി, അസ്മാസ് ഗ്രൂപ്പ് ചെയർമാൻ ബസാം സലീം അസ്മ, നാഡ് കൺസ്ട്രക്ഷൻ ചെയർമാൻ ഷാനവാസ് അബ്ദുള്ളക്കുട്ടി, ഓണം കൺവീനർ ജോസ് അലക്സ്, കരുണ യൂണിറ്റ് പ്രസിഡന്റുമാരായ അനിൽകുമാർ, മാത്യു മോഹൻ, കുമ്പളത്ത് വിഷ്ണു വിജയൻ, ഹാഷിം, വനിതാ വിഭാഗം കോർഡിനേറ്റർ ജിൽഫി സൂസൻ എന്നിവർ പ്രസംഗിച്ചു. മന്ത്രി ഷിബു ബേബി ജോൺ, കൊല്ലം ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് സജീദ് എസ്, 50 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ കരുണയുടെ രക്ഷാധികാരി എച്ച്. അഷറഫ് എന്നിവരെ വേദിയിൽ ആദരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ഉന്നതവിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിച്ചവർ, യുഎഇയിൽ 25 വർഷം പൂർത്തിയാക്കിയ കരുണ അംഗങ്ങൾ, കലാപരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർ, സ്പോൺസർമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പിന്നണിഗായകൻ അഫ്സലും ഗായിക അഖിലയും നയിച്ച ഗാനമേള നടത്തി. ജനറൽ സെക്രട്ടറി അൻസർ ഖാൻ സ്വാഗതവും ട്രഷറർ മനോജ് നന്ദിയും പറഞ്ഞു.