കെ. രാധാകൃഷ്ണൻ എംപിക്കും, എൻ.കെ. അക്ബർ എംഎൽഎക്കും ദുബായ് ഓർമയുടെ സ്വീകരണം

 
Pravasi

കെ. രാധാകൃഷ്ണൻ എംപിക്കും എൻ.കെ. അക്ബർ എംഎൽഎക്കും ദുബായ് ഓർമയുടെ സ്വീകരണം

ഒഎൽഎഫ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെ. രാധാകൃഷ്ണനും എൻ.കെ. അക്ബറും ചേർന്ന് നിർവഹിച്ചു

Jisha P.O.

ദുബായ് : ആലത്തൂർ എം.പി കെ. രാധാകൃഷ്ണനും, ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിനും ഓർമ ഊഷ്മള സ്വീകരണം നൽകി.

പ്രസിഡന്‍റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഓർമ മുൻ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംവുമായ പ്രദീപ് തോപ്പിൽ, ഒഎൽഎഫ് പരസ്യ കമ്മിറ്റി കൺവീനർ ഷൈജേഷ് എന്നിവർ പ്രസംഗിച്ചു.

ഫെബ്രുവരി 14, 15 തീയതികളിൽ നടക്കുന്ന ഒഎൽഎഫ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെ. രാധാകൃഷ്ണനും എൻ.കെ. അക്ബറും ചേർന്ന് നിർവഹിച്ചു. ഓർമ അംഗത്വ വിതരണം ഖിസൈസ് മേഖല സ്റ്റേഡിയം യൂണിറ്റിലെ അംഗം അൻസ സൂസൻ സാജന് നൽകി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും . ഓർമ വനിതാ സെൻട്രൽ കമ്മിറ്റി കൺവീനർ ജിസ്മി നന്ദിയും പറഞ്ഞു

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി