ബലിപെരുന്നാളിനായി ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു

 
Pravasi

ബലിപെരുന്നാളിനായി ചാർട്ടേഡ് വിമാനങ്ങളിൽ അവശ്യവസ്തുക്കൾ എത്തിച്ച് ലുലു

ജിസിസിയിലേക്ക് എത്തിക്കുന്നത് 3500 മെട്രിക് ടണ്ണിലേറെ ഉത്പന്നങ്ങൾ

UAE Correspondent

അബുദാബി: വലിയപെരുന്നാൾ ആഘോഷങ്ങൾക്കായി ജിസിസിയിലേക്ക് അവശ്യവസ്തുക്കളുടെ സു​ഗമമായ ലഭ്യത ഉറപ്പാക്കി ലുലു. ചാർട്ടേഡ് വിമാനങ്ങളിലാണ് ഇറച്ചി ഉൾപ്പടെയുള്ള ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തെ വിവിധയിടങ്ങളിൽ നിന്നടക്കം ഏറ്റവും മികച്ച മാംസോത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്. ബലിപെരുന്നാളിനായി 3500 ടണ്ണിലേറെ ഇറച്ചിയാണ് ചാർട്ടേഡ് വിമാനങ്ങളിൽ ലുലു എത്തിക്കുന്നത്. മികച്ച ​ഗുണമേന്മയുള്ള ഫ്രഷ് ഉത്പന്നങ്ങളാണ് മിതമായ നിരക്കിൽ ലഭ്യമാക്കുന്നത്. പ്രീമിയം മട്ടൺ, ബീഫ്, പോൾട്ടറി, ബേബി ക്യാമൽ ഉൾപ്പടെ ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ, സ്പെഷ്യൽ ഖുർബാനി ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്. മെയ് 21 വരെ ഉപഭോക്താകൾക്ക് ഓർഡറുകൾ ബുക്ക് ചെയ്യാം. ഇതിന് പുറമേ, ഹോം അപ്ലെയൻസ്, ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ഫാഷൻ അക്സസറീസ്, ഫൂട്ട് വെയ്ർ, ലേഡീസ് ബാ​ഗ്, ബേബി അക്സസറീസ് തുടങ്ങിയവ 200 ദിർഹം വരെ ഷോപ്പ് ചെയ്യുന്നവർക്കായി ഹാഫ് പേ ബാക്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. വിവിധതരം ചോക്ലേറ്റുകൾ, ​ഗിഫ്റ്റുകൾ എന്നിവക്ക് മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പർച്ചേസുകൾക്കും ആകർഷകമായ ഓഫറുകളുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി