റാസൽഖൈമ ​ഗലീല മാളിൽ ലുലു എക്‌സ് പ്രസ് സ്റ്റോർ

 
Pravasi

റാസൽഖൈമ ​ഗലീല മാളിൽ ലുലു എക്‌സ് പ്രസ് സ്റ്റോർ

ഷെയ്ഖ് അർഹാമ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമി ലുലു എക്സ്പ്രസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു

Jisha P.O.

റാസൽഖൈമ: നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കന്നതിന്‍റെ ഭാ​ഗമായി റാസൽഖൈമ ​ഗലീല മാളിൽ ലുലു എക്‌സ് പ്രസ് സ്റ്റോർ തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റാസൽഖൈമ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ഷെയ്ഖ് അർഹാമ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമി ലുലു എക്സ്പ്രസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ന​ഗരാതിർത്തികളിലേക്ക് റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്‍റെ ഭാ​ഗമായാണ് റാസൽഖൈമ ​ഗലീല മാളിൽ ലുലു എക്‌സ് പ്രസ് സ്റ്റോർ എന്ന് എം.എ. യൂസഫലി വ്യക്തമാക്കി.

കൂടുതൽ മേഖലകളിലേക്ക് റീട്ടെയ്ൽ സാന്നിദ്ധ്യം വർധിപ്പിക്കുമെന്നും അദേഹം പറഞ്ഞു. 19,200 ചതുരശ്ര അടിയിലുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. ​

ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, റോസ്റ്ററി, പഴം പച്ചക്കറി, ബ്യൂട്ടി പ്രൊഡ്ക്ട് തുടങ്ങിയവ അടക്കം മികച്ച നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ഉണ്ട്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിം​ഗ് ഏരിയ എന്നിവയും സജ്ജമാണ്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"