കേസർ മുതൽ മാൽഗോവ വരെ: ലുലുവിൽ മാംഗോ മാനിയയ്ക്ക് തുടക്കം, എത്തിയത് 85 ൽ അധികം ഇനം മാമ്പഴങ്ങൾ

 
Pravasi

കേസർ മുതൽ മാൽഗോവ വരെ: ലുലുവിൽ മാംഗോ മാനിയയ്ക്ക് തുടക്കം, എത്തിയത് 85 ൽ അധികം ഇനം മാമ്പഴങ്ങൾ

ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള, 'മാമ്പഴങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ജിഐ ടാഗുള്ള കേസർ മാമ്പഴങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം

MV Desk

അബുദാബി: ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ലുലു മാം​ഗോ മാനിയ്ക്ക് തുടക്കമായി. 85ൽ അധികം മാമ്പഴ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ലുലു മാം​ഗോ മാനിയയിൽ അവതരിപ്പരിച്ചിരിക്കുന്നത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, അപ്പേഡ സെക്രട്ടറി ഡോ. സുധാൻഷു എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ലുലു മാം​ഗോ മാനിയയുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരളം അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള, 'മാമ്പഴങ്ങളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ജിഐ ടാഗുള്ള കേസർ മാമ്പഴങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇന്ത്യ- യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ പ്രതീകം കൂടിയാണിത്. യുഎഇ സന്ദർനത്തിനിടെ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കേസർ മാമ്പഴങ്ങളുടെ മേന്മ വലിയ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, അൽഫോൺസോ, ബദാമി, നീലം, മൽ​ഗോവ തുടങ്ങി വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളും പ്രദർശനത്തിലുണ്ട്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന്റെ പ്രതിഫലനമാണ് ലുലു മാം​ഗോ മാനിയയെന്നും, ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾക്ക് ലുലു നൽകിവരുന്ന പിന്തുണ മാതൃകാപരമെന്നും ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ വ്യക്തമാക്കി. കാർഷിക മേഖലയ്ക്കും കയറ്റുമതി രം​ഗത്തിനും മികച്ച ഉണർവേകുന്നതാണ് ഇത്തരം ഫെസ്റ്റുകളെന്നും അദേഹം പറഞ്ഞു. നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാക്കുവാൻ മാമ്പഴങ്ങൾ വരെ വലിയ പങ്കാണ് വഹിക്കുന്നതെന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം പരാമർശിച്ച് അദേഹം ചൂണ്ടികാട്ടി.

ഇന്ത്യൻ ഉത്പന്നങ്ങൾക്കും കർഷകർക്കും ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. 23ആം വർഷമാണ് ലുലു മാം​ഗോ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നും ഇത്തവണ 3,200 ടൺ മാമ്പഴങ്ങളാണ് ജിസിസിയിൽ ലുലു ലഭ്യമാക്കുന്നതെന്നും അദേഹം പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണിയാണ് ലുലു മാം​ഗോ ഫെസ്റ്റിലൂടെ ലഭിക്കുന്നതെന്ന് ലുലു അപ്പേഡ സെക്രട്ടറി ഡോ. സുധാൻഷു പറഞ്ഞു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

'ഗവൺമെന്‍റ് എന്തിനാണ് പാറ്റകളെ പേടിക്കുന്നത്?'; കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും പൂട്ടിച്ചു