റീട്ടെയ്ൽ സ്റ്റോറുകളുടെ വ്യാപനം: മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റുമായി ധാരണാപത്രം ഒപ്പുവച്ച് ലുലു

 
Pravasi

റീട്ടെയ്ൽ സ്റ്റോറുകളുടെ വ്യാപനം: മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റുമായി ധാരണാപത്രം ഒപ്പുവച്ച് ലുലു

മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റുമായി സഹകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും, മികച്ച റീട്ടെയ്ൽ പദ്ധതികൾ ലുലു യാഥാർത്ഥ്യമാക്കുമെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു

UAE Correspondent

ദുബായ്: ദുബായിലെ ഭവന വികസന മേഖലയിലെ പദ്ധതികളിൽ സഹകരണം ശക്തമാക്കുന്നതിനും നിക്ഷേപ സാധ്യതകൾ വിപുലമാക്കുന്നതിന്‍റെയും ഭാ​ഗമായി മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റും ലുലുവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഹസൻ അൽ ഷെഹ്ഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഹൗസിങ്ങ് സെക്റ്റർ അസിസ്റ്റന്‍റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൂറ മുഹമ്മദ് അൽ റെമൈതി, ലുലു ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്റ്റർ സലിം എം.എ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റുമായി സഹകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്നും, മികച്ച റീട്ടെയ്ൽ പദ്ധതികൾ ലുലു യാഥാർത്ഥ്യമാക്കുമെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റ് നടപ്പാക്കുന്ന സ്വദേശികൾക്കായുള്ള ദേശീയ ഹൗസിങ്ങ് പദ്ധതിയുടെ ഭാ​ഗമായി വിപുലമായ റീട്ടെയ്ൽ സ്റ്റോറുകൾ ലുലു യാഥാർഥ‍്യമാക്കും.

മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ വിവിധ പദ്ധതികളിൽ ഇരുസ്ഥാപനങ്ങളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് സഹകരണത്തിന്‍റെ പ്രധാന ലക്ഷ്യം.

യുഎഇ പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ദുബായുടെ തുടർച്ചയായ വികസനത്തിന് പിന്തുണ നൽകുന്നതിനും ഈ പങ്കാളിത്തം സഹായകമാകും. സർക്കാർ–സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതൽ വിപുലമാക്കി വികസന പദ്ധതികൾ കൂടുതൽ വേ​ഗത്തിൽ പൂർത്തീകരിക്കുന്നതിന്‍റെ ഭാ​ഗമായി കൂടിയാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.