അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

 
Pravasi

അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, പാലുൽപ്പന്നങ്ങൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ വിപുലമായ ഉൽപ്പന്നനിരയാണ് ലുലു ഡെയ്‌ലിയിൽ സജ്ജീകരിച്ചിരിക്കുന്നത്

UAE Correspondent

അബുദാബി: അബുദാബിയിലെ നഗരാതിർത്തികളിലേക്കും റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി ലുലു. സായിദ് സിറ്റിയിലെ ഏവിയേഷൻ പ്ലാസയിൽ പുതിയ ലുലു ഡെയ്‌ലി സ്റ്റോർ പ്രവർത്തനമാരംഭിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അബുദാബി ഏവിയേഷൻ ഗ്രൂപ്പ് സിഇഒ മഹ്മൂദ് അൽ ഹയ് അൽ ഹംലി ലുലു ഡെയ്‌ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, പാലുൽപ്പന്നങ്ങൾ തുടങ്ങി നിത്യോപയോഗത്തിനാവശ്യമായ വിപുലമായ ഉൽപ്പന്നനിരയാണ് ലുലു ഡെയ്‌ലിയിൽ സജ്ജീകരിച്ചിരിക്കുന്നത്. സായിദ് സിറ്റിയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് ദൈനംദിന ഷോപ്പിങ് കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ സ്റ്റോർ. ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിശാലമായ പാർക്കിങ് സംവിധാനവും സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്‌ട്രാറ്റജി ഓഫീസർ സലിം വി.ഐ., ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.