യുഎഇയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
അബുദാബി: ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉത്പന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് വീക്കിന് തുടക്കമായി. വ്യത്യസ്ത രുചികൂട്ടുകൾ ഭക്ഷ്യവിഭവങ്ങൾ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവയുമായി ഭക്ഷണ പ്രിയർക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണ് യുഎഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായിരിക്കുന്നത്. നവംബർ എട്ട് വരെയാണ് ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ.
അബുദാബി ഡബ്ലിയുറ്റിസി ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്റെ ഭാഗമായി നടത്തും. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാഗമായുള്ള ഓഫറുകളുണ്ട്.
അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, ഫിലിപ്പിനോ തുടങ്ങി വിവിധ രുചികളും ഭക്ഷണസംസ്കാരവും പരിചയപ്പെടാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യമേളയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാനപദ്ധതിയും ലുലു ഒരുക്കിയിട്ടുണ്ട്.
'10,000 ട്രോളീസ് – വീ പേ ബാക്ക്' പ്രമോഷന്റെ ഭാഗമായി 100 ദിർഹമിന് ഷോപ്പിങ് നടത്തുന്നവർക്ക് തങ്ങളുടെ ഷോപ്പിങ് ട്രോളിയിലെ സാധനങ്ങളുടെ വില സമ്മാനമായി തിരികെ നേടാനുള്ള അവസരമുണ്ട്.