യൂസഫ്

 
Pravasi

സന്ദർശക വിസയിൽ എത്തിയ മലയാളി അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

തിരികെ പോകാനായി അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണത്.

UAE Correspondent

അബുദാബി: സ്വകാര്യ സന്ദർശനത്തിന് യുഎയിൽ എത്തിയ കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.

സന്ദർശക വിസയിൽ അബുദാബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് തിരികെ പോകാനായി അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം മൂലം കുഴഞ്ഞു വീണത്.

ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ , ഹൈറ സനിഷ് എന്നിവർ മക്കളാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും ബന്ധുക്കളും.

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

പത്തനംതിട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി; അവരുടെ കഴിവിന് ലോകത്ത് സമാനതകളില്ല: രാഹുൽ ഗാന്ധി

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം

കന്നുകാലി കടത്ത്: ബിഹാറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ