ഫിലോമിന

 
Pravasi

സൗദി വിമാനത്താവളത്തിൽ വച്ച് കാണാതായ മലയാളി യുവതി പൊലീസ് കസ്റ്റഡിയിൽ!

മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയാണ് ഫിലോമിന

Namitha Mohanan

റിയാദ്: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി മഴ്സ് സൗദി പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് വിവരം. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഫിലോമിനയെയാണ് ജിദ്ദ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്നാണ് വിവരം.

മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയാണ് ഫിലോമിന. വാർഷികാവധിക്ക് ശേഷം ഈ മാസം 10 ന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് തിരിഞ്ഞത്. ജിദ്ദയിൽ ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.