'മെസ്റ യുഎഇ'യുടെ കുടുംബസംഗമം ദുബായിൽ
ദുബായ്: കോഴിക്കോട് ചാത്തമംഗലം എംഇഎസ് രാജാ റെസിഡൻഷ്യൽ സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ 'മെസ്റ യുഎഇ'യുടെ ആഭിമുഖ്യത്തിൽ ദുബായിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
ദുബായ് ഇത്തിസലാത്ത് അക്കാഡമിയിൽ നടന്ന സംഗമത്തിൽ നാല് പതിറ്റാണ്ടിനിടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രിൻസിപ്പൽ സി.എസ്. രമേശ് കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ ഷരീഫ് മമ്പാട്, ഷീല, മിനി, സീനത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷാ സ്വാഗതവും വൈസ് പ്രസിഡന്റ് അസ്ഫർ നന്ദിയും പറഞ്ഞു.
ട്രഷറർ സൈനുദ്ദീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആഷിഖ്, ഫവാസ്, ഫെബിൻ, ജൂഡ, അനു, ഡോ. ഗഫൂർ, ഷംസീർ, ഫിനോജ്, സൂഹൈൽ എന്നിവർ നേതൃത്വം നൽകി. ഡോ. ഷജീല ബഷീർ അവതാരകയായിരുന്നു.