പശ്ചിമേഷ്യൻ സംഘർഷം: ടിക്കറ്റുകൾ റീബുക്ക്​ ചെയ്യാൻ അവസരം നൽകി എമിറേറ്റ്​സ്​ എയർലൈൻസ്​

 
Pravasi

പശ്ചിമേഷ്യൻ സംഘർഷം: ടിക്കറ്റുകൾ റീബുക്ക്​ ചെയ്യാൻ അവസരം നൽകി എമിറേറ്റ്​സ്​ എയർലൈൻസ്​

പുറപ്പെടുന്നതിന്​ 72 മണിക്കൂർ മുമ്പ്​ യാത്ര പുനക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ നേരിട്ട്​ എമിറേറ്റ്​സിന്‍റെ സപോർട്ടിങ്​ ടീമിന്‍റെ സഹായവും തേടാം.

UAE Correspondent

ദുബായ്: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ മൂലം വിമാന ഷെഡ്യൂളുകൾ ഇടക്കിടെ മാറാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക്​ 72 മണിക്കൂറിനകം ടിക്കറ്റുകൾ ഓൺലൈനായി റീബുക്ക്​ ചെയ്യാൻ അവസരം നൽകി എമിറേറ്റ്​സ്​ എയർലൈൻസ്​. എമിറേറ്റ്​സ്​ വെബ്​സൈറ്റിൽ മാനേജ്​ യുവർ ബുക്കിങ്​ എന്ന ഓപ്​ഷൻ തെരഞ്ഞെടുത്തോ എമിറേറ്റ്​സ്​ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ യാത്ര തീയതി തെരഞ്ഞെടുക്കാം.

പുറപ്പെടുന്നതിന്​ 72 മണിക്കൂർ മുമ്പ്​ യാത്ര പുനക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ നേരിട്ട്​ എമിറേറ്റ്​സിന്‍റെ സപോർട്ടിങ്​ ടീമിന്‍റെ സഹായവും തേടാം. യുഎഇ വ്യോമപാത ഭാഗികമായി തുറന്നതിന്​ പിന്നാലെ എമിറേറ്റ്​സ്​ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ പരിമിതമായ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്​.

യാത്രക്കാർ ഏറ്റവും പുതിയ ഷെഡ്യൂളുകൾ പരിശോധിക്കുകയും സീറ്റുകൾ നേരത്തെ ബുക്ക്​ ചെയ്യുകയും വേണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ്​ മുന്തിയ പരിഗണനയെന്നും അധികൃതർ അറിയിച്ചു.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം

കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവച്ചു

ജെൻ സിയുടെ പരാതികൾ യഥാർഥം; മോഹൻ ഭാഗവതിന്‍റെ പരാമർശത്തെ പിന്തുണച്ച് ഒമർ അബ്ദുള്ള

മഴയിൽനിന്നും വെയിലിൽനിന്നും എംപിമാർക്ക് സംരക്ഷണം; പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം