പി. ജയചന്ദ്രന് ബാഷ്പാഞ്ജലി അർപ്പിച്ച് അക്കാഫ് മ്യൂസിക്‌ ക്ലബ്  
Pravasi

പി. ജയചന്ദ്രന് ബാഷ്പാഞ്ജലി അർപ്പിച്ച് അക്കാഫ് മ്യൂസിക്‌ ക്ലബ്

അക്കാഫ് ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ ഓരോ ഗാനങ്ങളെയും പരിചയപ്പെടുത്തി.

നീതു ചന്ദ്രൻ

ദുബായ്: ഭാവഗായകൻ പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പാട്ടുകൾ പാടി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് അക്കാഫ് മ്യൂസിക്‌ ക്ലബ്. അക്കാഫ് ഓഡിറ്റോറിയത്തിൽ നടന്ന 'മഞ്ഞലയിൽ ജയേട്ടൻ' എന്ന അനുസ്മരണ പരിപാടി ജയചന്ദ്രന് പ്രിയപ്പെട്ട ശ്രീ ശബരീശാ ദീനദയാലാ എന്ന ഭക്തിഗാനത്തോടെയായിരുന്നു തുടങ്ങിയത്.

പിന്നീട് ഒന്നിനി ശ്രുതിതാഴ്ത്തി,മഞ്ഞലയിൽ മുങ്ങിത്തോർത്തി, രാസാത്തി ഉന്നൈ, ശരദിന്ദുമലർദീപനാളം,മലയാളഭാഷതൻ മാദകഭംഗി തുടങ്ങി വിവിധകാലങ്ങളിൽ ജയചന്ദ്രൻ പാടി അനശ്വരമാക്കിയ പാട്ടുകൾ വിവിധ കോളജ് അലുംനി ഗായകർ അവതരിപ്പിച്ചു.കേരനിരകളാടും എന്ന ഗാനം മുഴുവൻ ഗായകരും ഒരുമിച്ചുപാടിയതോടെ മൂന്നുമണിക്കൂർ നീണ്ടുനിന്ന അനുസ്മരണസദസ്സിന് പരിസമാപ്തിയായി. അക്കാഫ് ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ ഓരോ ഗാനങ്ങളെയും പരിചയപ്പെടുത്തി.

അക്കാഫ് ഡയറക്ടർ ബോർഡ് അംഗം ഷൈൻ ചന്ദ്രസേനൻ മുഖ്യപ്രഭാഷണം നടത്തി.അക്കാഫ് മ്യൂസിക് ക്ലബ് കൺവീനർ ഡോ: ജെറോ വർഗീസ് സ്വാഗതവും ജോയിന്‍റ് കൺവീനർ ജിതിൻ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വഭാവിക ജാമ്യം

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

2026 വനിത ടി20 ലോകകപ്പ്: ഫാത്തിമ സന ക്യാപ്റ്റൻ, 15 അംഗ പാക്കിസ്ഥാൻ ടീമിൽ ഇടം നേടി പുതുമുഖങ്ങൾ