മുനവ്വറലി ശിഹാബ് തങ്ങൾ

 
Pravasi

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മുസ്‌ലിം ലീഗിന്‍റെ വിദ്യാർഥി സംഘടനയായ എംഎസ്എഫും പിഎം ശ്രീയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

MV Desk

ദുബായ്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് ശക്തമാക്കി യൂത്ത് ലീഗ്. ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുന്നതാണ് പദ്ധതിയെങ്കിൽ അത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീക്ക് എതിരെ തന്നെയാണ് തങ്ങളുടെ നിലപാടെന്നും യുഡിഎഫ് ഉപസമിതിയുടെ തീരുമാനം ആദ്യം വരട്ടെയെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. പദ്ധതി കേരളത്തിൽ നടപ്പാകില്ലെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യത്തിൽ യാതൊരു വ്യക്തതക്കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രണ്ടാമതും കത്തയച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചിരുന്നു. കേന്ദ്രത്തിന്‍റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നും, വിഷയത്തിൽ അടിയന്തരമായി കൂടിയാലോചനകൾ നടത്തുമെന്നുമാണ് തിരുവനന്തപുരത്ത് മന്ത്രി വ്യക്തമാക്കിയത്.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

കാന്തപുരത്തിന്‍റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; സ്ത്രീകൾക്ക് തുല്യാവകാശമെന്ന് മലേഷ്യൻ പ്രധാനമന്ത്രി