ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ യുഎഇ പതാകാ ദിനാചരണം

 
Pravasi

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ യുഎഇ പതാകാ ദിനാചരണം

അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.ബാലകൃഷ്‌ണന്‍ അസോസിയേഷന്‍ ആസ്ഥാനത്ത്‌ പതാക ഉയര്‍ത്തി.

UAE Correspondent

ഷാര്‍ജ: യുഎഇയുടെ 55-ാമത്‌ ദേശീയ ദിനാഘോഷങ്ങള്‍ക്ക്‌ മുന്നോടിയായുള്ള യുഎഇ ദേശീയ പതാക ദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ആചരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.ബാലകൃഷ്‌ണന്‍ അസോസിയേഷന്‍ ആസ്ഥാനത്ത്‌ പതാക ഉയര്‍ത്തി. ഓഡിറ്റര്‍ തങ്കച്ചന്‍ മണ്ഡപത്തില്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ അഭിലാഷ്‌ രത്‌നാകരന്‍, റോയ് മാത്യു, പ്രതീഷ് ചിതറ, അബ്ദുമനാഫ്‌ മാട്ടൂല്‍,

ജാഫര്‍ കണ്ണാട്ട്‌, ഷിബു ജോണ്‍, നവാസ്‌ തേക്കട, രാജീവ്‌ രാമപുരത്ത്‌, ഷാന്‍റി തോമസ്‌ എന്നിവർ പ്രസംഗിച്ചു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം സ്വാഗതവും ജോയിന്‍റ് ജനറൽ സെക്രട്ടറി അഡ്വ.അൻസാർ താജ് നന്ദിയും പറഞ്ഞു.