യുഎഇയിൽ വിനോദസഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നടപടികൾക്കായി പുതിയ ഡിജിറ്റൽ സംവിധാനം

 
Pravasi

യുഎഇയിൽ വിനോദസഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നടപടികൾക്കായി പുതിയ ഡിജിറ്റൽ സംവിധാനം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപടികൾ ലളിതമാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

MV Desk

ദുബായ്: യുഎഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വിമാനത്താവളങ്ങളിൽ വാറ്റ് റീഫണ്ട് നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. ഫെഡറൽ ടാക്സ് അതോറിറ്റി പ്ലാനറ്റ് ടാക്സ് ഫ്രീയുമായി സഹകരിച്ചാണ് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലുള്ള പുതിയ ടാക്സ് റീഫണ്ട് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപടികൾ ലളിതമാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിന് മുമ്പ് വിനോദസഞ്ചാരികൾക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ റീഫണ്ട് നടപടികൾ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രക്ക് മുമ്പ് പ്ലാനറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യുകയും, വിമാനത്താവളത്തിലെ സേവനകേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് നടപടികൾ ആരംഭിക്കുകയും വേണം.