ഇന്ത്യൻ പാസ്പോർട്ട്

 

Representative image

Pravasi

പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്ക് പുതിയ പോർട്ടൽ

യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും വഴി പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് book.passportindiauae.com വഴി ഓൺലൈൻ അപ്പോയിന്‍റ്‌മെന്‍റ് നിർബന്ധം

UAE Correspondent

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും പുതിയ ഓൺലൈൻ അപ്പോയിന്‍റ്‌മെന്‍റ് പോർട്ടൽ തുടങ്ങി.

അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് അനുവദിച്ച പുതിയ കേന്ദ്രങ്ങളുടെ പ്രവർത്തനം നിയമപരമായ കാരണങ്ങളാൽ വൈകുന്നതുകൊണ്ടാണ്, എംബസിയും കോൺസുലേറ്റും താത്കാലിക അപ്പോയിന്‍റ്‌മെന്‍റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

അപേക്ഷകർക്ക് ഇനി മുതൽ book.passportindiauae.com എന്ന വെബ്‌സൈറ്റ് വഴി അപ്പോയിന്‍റ്‌മെന്‍റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അപ്പോയിന്‍റ്‌മെന്‍റ് എടുക്കുന്നവർക്ക് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് എംബസിയിലോ കോൺസുലേറ്റിലോ പ്രവേശനം അനുവദിക്കും. അപ്പോയിന്‍റ്‌മെന്‍റ് ഇല്ലാതെ നേരിട്ടെത്തുന്നവർക്കായി അടിയന്തര സേവനങ്ങൾ രാവിലെ 9 മുതൽ 11 വരെ ലഭ്യമായിരിക്കും.

നവജാത ശിശുക്കളുടെ രേഖകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അപേക്ഷകർ പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോമുകളും ആവശ്യമായ രേഖകളുമായി വേണം ഹാജരാകാൻ. പാസ്‌പോർട്ട് അപേക്ഷകർ ഫോട്ടോ, ഒപ്പ്, വിരൽ അടയാളം എന്നിവ വ്യക്തമായ വെള്ള പശ്ചാത്തലത്തിൽ അപ്‌ലോഡ് ചെയ്യണം.

സേവനത്തിനുള്ള ഫീസ് പണമായി മാത്രമാണ് സ്വീകരിക്കുന്നത്. ഈ മാസം ഒന്ന് മുതൽ പാസ്‌പോർട്ടിന് പുതുക്കിയ നിരക്കാണ് ഈടാക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിനായി അപേക്ഷകരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ചെറിയ കുട്ടികളുടെ കാര്യത്തിൽ മാത്രം രക്ഷിതാക്കൾക്ക് ഒപ്പം വരാം.

അബുദാബി എംബസിയിൽ പോകുന്നവർ അൽ സഫാറാത്ത് സ്ട്രീറ്റിലെ പ്രധാന ഗേറ്റ് വഴി പ്രവേശിക്കുക. രേഖകൾ കൈപ്പറ്റുന്നതിനും മറ്റ് അന്വേഷണങ്ങൾക്കും ഗാർഡിയൻ ടവർ (ടെക്നിപ് ബിൽഡിംഗ്) യൂണിറ്റ് നമ്പർ 101-ലെ കോൺസുലാർ വിഭാഗത്തെ സമീപിക്കണം.

ദുബായ് കോൺസുലേറ്റിൽ എത്തുന്ന പാസ്‌പോർട്ട്, വീസ അപേക്ഷകർ ഗേറ്റ് നമ്പർ 2 വഴിയും, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഗേറ്റ് നമ്പർ 1 വഴിയും പ്രവേശിക്കണം. ലേബർ സംബന്ധമായ പ്രശ്നങ്ങൾക്കും നേരത്തെ സമർപ്പിച്ച അപേക്ഷകളിലെ അന്വേഷണങ്ങൾക്കും ഗേറ്റ് നമ്പർ 1 തന്നെ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കുള്ള ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)

വാട്‌സ്ആപ്പ്: +971 54 309 0571

ഇമെയിൽ: pbsk.dubai@mea.gov.in

മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദേശം നൽകി ജില്ലാ കലക്റ്റർ

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

12 കാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം കാണിച്ചുകൊടുത്തയാളെ നാട്ടുകാർ തല്ലിക്കൊന്നു!

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

"മുരുകൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!