ജീവനക്കാർക്ക് ആഡംബര കാറുകൾ സമ്മാനിച്ച് ദുബായിലെ മലയാളി വ്യവസായി

 
Pravasi

പ്രവർത്തന മികവ്; ജീവനക്കാർക്ക് ആഡംബര കാറുകൾ സമ്മാനിച്ച് ദുബായിലെ മലയാളി വ്യവസായി

കമ്പനി 130 ശതമാനം വളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം, കൂടുതൽ ബോണസും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ ആദരിച്ചത്

MV Desk

ദുബായ്: സ്ഥാപനത്തിന്‍റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ജെറ്റോർ ടി 2 ആഡംബര കാറുകൾ സമ്മാനിച്ച് യുഎഇയിലെ പ്രമുഖ മലയാളി വ്യവസായി അംജദ് സിത്താര. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പിന്‍റെയും ബിസിസി പ്രോപ്പർട്ടീസിന്‍റെയും ചെയർമാനും മാനേജിങ് ഡയറക്റ്ററുമാണ് കണ്ണൂരിൽ നിന്നുള്ള ഈ യുവ വ്യവസായി.

കമ്പനി 130 ശതമാനം വളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം, കൂടുതൽ ബോണസും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ ആദരിച്ചത്. ഒരു സ്ഥാപനത്തിന്‍റെ വിജയം ഉടമയുടെ മാത്രം നേട്ടമല്ലന്നും അതിനു പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പങ്കുണ്ടെന്നും ജീവനക്കാരെയും കൂടി ചേർത്തുപിടിച്ചു വളരുക എന്നതാണ് പ്രധാനമെന്നും ചടങ്ങിൽ സംസാരിക്കവേ അംജദ് പറഞ്ഞു.

മികച്ച പ്രവർത്തനത്തിന് അർഹമായ അംഗീകാരം നൽകിയ ഈ സംഭവം കോർപ്പറേറ്റ് ലോകത്തിന് മികച്ച മാതൃകയാണെന്ന് ആദരിക്കപ്പെട്ട ജീവനക്കാർ അഭിപ്രായപ്പെട്ടു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ