അൽദൈദ് വന്യജീവി മ്യൂസിയം പ്രവർത്തനം തുടങ്ങി

 
Pravasi

അൽദൈദ് വന്യജീവി മ്യൂസിയം പ്രവർത്തനം തുടങ്ങി

27,755 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽദൈദ് വന്യജീവി മ്യൂസിയം നിർമിച്ചിരിക്കുന്നത്.

UAE Correspondent

ഷാർജ: അപൂർവ ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ പ്രദർശനമൊരുക്കുന്ന അൽദൈദ് വന്യജീവി മ്യൂസിയം പ്രവർത്തനം തുടങ്ങി. യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാനം ചെയ്തു. മ്യൂസിയത്തിൽ നിർമിച്ച സ്മാരക ഫലകത്തിന്‍റെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.

സീഡ് ബാങ്ക് വികസിപ്പിക്കുന്നതിലൂടെ വിത്തുകൾ ശേഖരിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി നടത്തുന്ന പരിശ്രമത്തെക്കുറിച്ച് ഉദ്ഘാടന വേളയിൽ ഷെയ്ഖ് സുൽത്താൻ എടുത്തു പറഞ്ഞു. സീഡ് ബാങ്ക് വഴി 50 ലക്ഷത്തിലധികം വീത്തുകളാണ് ഷാർജ ശേഖരിച്ചത്. അറേബ്യൻ ഉപദ്വീപ് മേഖലയിൽ നിന്നുള്ള അത്രയും തന്നെ എണ്ണം സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വിത്തുകൾ യുകെയിൽ പ്രത്യേക അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംരക്ഷിച്ചുവരികയാണ്.

ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഇവ സംരക്ഷിക്കുന്നതെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു.

27,755 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽദൈദ് വന്യജീവി മ്യൂസിയം നിർമിച്ചിരിക്കുന്നത്. അറേബ്യൻ മരുഭൂമികളുടെ സവിശേഷതകൾ, അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള രീതികൾ, വ്യത്യസ്ത ജീവജാലങ്ങളുടെ ജൈവ വൈവിധ്യം എന്നിവ എടുത്തുകാണിക്കുന്ന പ്രത്യേക ഹാളുകളാണ് ഇതിന്‍റെ പ്രത്യേകത.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ