ഖോർഫക്കാനിൽ പണം നൽകിയുള്ള പാർക്കിങ്ങ് സമയം നീട്ടി

 
Pravasi

ഖോർഫക്കാനിൽ പണം നൽകിയുള്ള പാർക്കിങ്ങ് സമയം നീട്ടി; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ഫെബ്രുവരി 16 മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും

Jisha P.O.

ഷാർജ: ഖോർഫക്കാനിൽ നീല സൈൻബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന പൊതു പാർക്കിങ്​ സ്ഥലങ്ങളിൽ ​പണമടച്ച്​ പാർക്ക്​ ചെയ്യാനുള്ള സമയം നീട്ടി. ഖോർഫക്കാൻ മുനിസിപ്പാലിറ്റിയുമായി ​സഹകരിച്ച്​ ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ്​ പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്​. ഫെബ്രുവരി 16 മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. പുതിയ തീരുമാനം അനുസരിച്ച്​ പൊതു അവധി ദിനങ്ങൾ, വാരാന്ത്യ ദിനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ എട്ട്​ മുതൽ രാത്രി 12 മണി​വരെ പണമടച്ച്​ പാർക്ക്​ ചെയ്യണം.

നേരത്തെ രാത്രി 10 മണിവരെയായിരുന്നു പെയ്​ഡ്​ പാർക്കിങ്​ സമയം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പാർക്കിങ്​ ലഭ്യത മെച്ചപ്പെടുത്തുക എന്നതാണ്​ പുതിയ സമയക്രമം നിശ്ചയിച്ചതിന്‍റെ ലക്ഷ്യമെന്ന്​ അധികൃതർ അറിയിച്ചു. നിരവധി റസ്റ്റാറന്‍റുകളും കഫേകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രി 10 മണിക്ക്​ ശേഷം പാർക്കിങ്​ സ്ഥലം കണ്ടെത്താൻ പ്രയാസം നേരിടുന്നതായി താമസക്കാരും സന്ദർശകരും നൽകിയ റിപോർട്ടും പെയ്​ഡ്​ പാർക്കിങ്​ സമയം പരിഷ്കരിക്കുന്നതിന്​​ പരിഗണിച്ചിരുന്നു.

പൊതു പാർക്കിങ്​ സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നത്​ കുറക്കാനും ഗതാഗതം സുഗമമാക്കുന്നതിനും അതോടൊപ്പം രാത്രി വൈകിയും ബിസിനസ്​ നടത്തുന്നവരെ പിന്തുണക്കാനും പുതിയ സമയ​ക്രമം സഹായകമാവുമെന്നും അധികൃതർ അറിയിച്ചു. സമയം ദീർഘിപ്പിച്ചെങ്കിലും പാർക്കിങ്​ ഫീസിൽ മാറ്റമുണ്ടാവില്ല.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം

കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവച്ചു

ജെൻ സിയുടെ പരാതികൾ യഥാർഥം; മോഹൻ ഭാഗവതിന്‍റെ പരാമർശത്തെ പിന്തുണച്ച് ഒമർ അബ്ദുള്ള

മഴയിൽനിന്നും വെയിലിൽനിന്നും എംപിമാർക്ക് സംരക്ഷണം; പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം