കവി രഘുനന്ദനന്‍റെ 'മറവിയുടെ മേൽവിലാസം' എഴുത്തുകാരി ആർ. രാജശ്രീ നോവലിസ്റ്റ് സോമൻ കടലൂരിനു നൽകി പ്രകാശനം ചെയ്യുന്നു

 
Pravasi

കവി രഘുനന്ദനന്‍റെ 'മറവിയുടെ മേൽവിലാസം' പ്രകാശനം ചെയ്തു

വയലാർ അവാർഡ് ജേതാവും എഴുത്തുകാരിയുമായ ആർ. രാജശ്രീ, കവിയും നോവലിസ്റ്റുമായ സോമൻ കടലൂരിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്

MV Desk

ഷാർജ: എഴുത്തുകാരനും അധ്യാപകനുമായ കെ. രഘുനന്ദനന്‍റെ (രഘു മാഷ് ) 'മറവിയുടെ മേൽവിലാസം' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. വയലാർ അവാർഡ് ജേതാവും എഴുത്തുകാരിയുമായ ആർ. രാജശ്രീ, കവിയും നോവലിസ്റ്റുമായ സോമൻ കടലൂരിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഓർമ്മ, അനുഭവം, വായന എന്നീ വിഭാഗങ്ങളിലെ കുറിപ്പുകൾ അടങ്ങിയ പുസ്തകം എഴുത്തുകാരി ഗീതാഞ്ജലി സദസിന് പരിചയപ്പെടുത്തി.

പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ പി.കെ. അനിൽകുമാർ, എഴുത്തുകാരായ രോഷ്നി സ്വപ്ന, സുഭാഷ് ദാസ് എന്നിവർ സംസാരിച്ചു. മച്ചിങ്ങൽ രാധാകൃഷ്ണൻ പരിപാടി നിയന്ത്രിച്ചു. ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദനന് സമ്മാനിച്ചു.