യുഎഇയിൽ ആശ്വാസമായി മഴ; ജാഗ്രതാ നിർദേശം

 
Pravasi

യുഎഇയിൽ ആശ്വാസമായി മഴ; ജാഗ്രതാ നിർദേശം

UAE Correspondent

ദുബായ്: കടുത്ത വേനൽച്ചൂടിനിടെ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. അൽ ദഫ്ര, അൽ ഐൻ, ഷാർജയിലെ അൽ മദാം തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. രാജ്യത്തെ ചില ഭാഗങ്ങളിൽ താപനില അമ്പത് ഡിഗ്രി സെൽഷ്യസിലും മുകളിലേക്ക് ഉയർന്നതിന് പിന്നാലെയാണ് മഴയും ആലിപ്പഴ വർഷവുമുണ്ടായത്. കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെട്ട മഴമേഘങ്ങളാണ് ഉൾനാടൻ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റും പൊടിപടലങ്ങളും ഉയർന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയുകയും ചെയ്തു.

അടുത്ത ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയും കാറ്റുമുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

സിറാജിന്‍റെ ബാറ്റിങ് പ്രാക്റ്റിസ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഒരുകോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുമായി ആറ് പേർ അറസ്റ്റിൽ

മമതാ ബാനർജിയുടെ കാറിന് നേരെ ആക്രമണം

കേരള ചരിത്രത്തിൽ ആദ‍്യമായിട്ടാണോ 3 പേരെ കടലിൽ കാണാതാകുന്നത്? ഇടത് സർക്കാരിന്‍റെ കാലത്ത് എത്ര പേരെ കാണാതായെന്ന് മുഖ‍്യമന്ത്രി