പണം കൈമാറാന്‍ പ്രേരിപ്പിക്കുകയും പിന്നീട് ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്ന് റാക് പൊലീസ്.

 

File

Pravasi

കാർ ഇന്‍ഷുറന്‍സ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി റാക് പോലീസ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘ചീപ്പ്’ ഇൻഷുറൻസ് ഓഫറുകൾക്ക് പിന്നിൽ വ്യാജ പോളിസി തട്ടിപ്പെന്ന് റാക് പൊലീസ് മുന്നറിയിപ്പ്

UAE Correspondent

റാസൽ ഖൈമ: കുറഞ്ഞ നിരക്കില്‍ വാഹന ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന വ്യാജ പരസ്യങ്ങളെ സമൂഹം കരുതിയിരിക്കണമെന്ന് റാക് പൊലീസ്. വിപണി വിലയിലും കുറഞ്ഞ നിരക്കില്‍ ഇന്‍ഷൂറന്‍സ് ലഭ്യമാണെന്ന പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനു പിന്നില്‍ തട്ടിപ്പ് സംഘമായിരിക്കുമെന്നും ഇത് പണം തട്ടാനുള്ള തന്ത്രമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ പണം കൈമാറാന്‍ പ്രേരിപ്പിക്കുകയും പിന്നീട് ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്ന് റാക് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു.

ഇത്തരം പരസ്യങ്ങള്‍ വിശ്വസനീയമായ ഇന്‍ഷുറന്‍സ് കമ്പനികളുടെയും അംഗീകൃത ബ്രോക്കര്‍മാരുടെയും പേരില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പണം നല്‍കുന്നതിന് മുമ്പ് സ്രോതസുകളുടെ ആധികാരികത ഉറപ്പുവരുത്തണം. കമ്പനിയുടെ ലൈസന്‍സ് പരിശോധിക്കുക, പണം നല്‍കിയ ഉടന്‍ ഔദ്യോഗികവും സാധുവുമായ പോളിസി ആവശ്യപ്പെടുക, തുടങ്ങിയ നിദേശങ്ങളും അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നു.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്