മുഹമ്മദ് റഫി, സി.കെ. വിനീത്, സ്വീറ്റ് വേൾഡ് മാനെജിങ് പാർട്ണർ ഇസ്മായിൽ മുഹമ്മദ്, ജനറൽ മാനേജർ നിഖിൽ എന്നിവർ വാർത്താസമ്മേളനത്തിൽ.

 
Pravasi

'സ്വീറ്റ് വേൾഡ് കപ്പ്' കളിക്കാൻ വിനീതും റഫിയും

ദുബായിൽ ആറാമത് ഔട്ട്ലെറ്റുമായി സ്വീറ്റ് വേൾഡ്; ഉദ്ഘാടനത്തിന്‍റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം

UAE Correspondent

ദുബായ്: യുഎഇയിലെ പ്രമുഖ മിഠായി-ചോക്ലേറ്റ് വിപണന ശൃംഖലയായ 'സ്വീറ്റ് വേൾഡ്' ആറാം ഔട്ട്ലെറ്റ് ദുബായ് കരാമയിൽ പ്രവർത്തനം തുടങ്ങും. അബുദാബി, അൽ ഐൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്കു ശേഷമാണ് ദുബായിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നത്.

അൽ കരാമയിലെ ഓഫിസസ് ലാൻഡ് ബിൽഡിങ്ങിൽ ഒരുക്കിയ പുതിയ ഔട്ട്ലെറ്റിന്‍റെ ഉദ്‌ഘാടനം വെള്ളിയാഴ്ച രാത്രി 8 മണിക്ക്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയർന്ന നിലവാരമുള്ള ചോക്ലേറ്റുകളും മധുരപലഹാരങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് സ്വീറ്റ് വേൾഡിന്‍റെ ലക്ഷ്യമെന്ന് സ്വീറ്റ് വേൾഡ് മാനെജിങ് ഡയറക്റ്റർ ഫിറോസ് ലത്തീഫ്.

ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റഫി, സി.കെ. വിനീത്, സ്വീറ്റ് വേൾഡ് മാനെജിങ് പാർട്ണർ ഇസ്മായിൽ മുഹമ്മദ്, ജനറൽ മാനേജർ നിഖിൽ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ വിവിധ ഫുട്ബോൾ ആരാധക കൂട്ടായ്മകളെ അണിനിരത്തി 'സ്വീറ്റ് വേൾഡ് കപ്പ്'എന്ന പേരിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. ജൂൺ 21 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ദുബായ് അബുഹൈലിലുള്ള സ്പോർട്സ് ബേയിലാണ് മത്സരം. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റഫി, സി.കെ. വിനീത് എന്നിവർ മത്സരത്തിൽ പങ്കെടുക്കും.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം