ദുബായിൽ മൂന്ന്​ ട്രക്ക്​ വിശ്രമ കേന്ദ്രങ്ങൾ കൂടി; നിർമാണ കരാർ നൽകി ആർടിഎ

 
Pravasi

ദുബായിൽ മൂന്ന്​ ട്രക്ക്​ വിശ്രമ കേന്ദ്രങ്ങൾ കൂടി; നിർമാണ കരാർ നൽകി ആർടിഎ

ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്​ ജബൽ അലിയിലെ ട്രക്ക്​ വിശ്രമ കേന്ദ്രത്തിന്‍റെ വിസ്തീർണം.

UAE Correspondent

ദുബായ്: ദുബായിൽ മൂന്ന്​ സംയോജിത ട്രക്ക്​ വിശ്രമ കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിന്​ ആർടിഎ നിർമാണ കരാർ നൽകി. ജബൽ അലി, ദുബായ് ഇൻഡസ്​ട്രിയൽ സിറ്റിക്ക്​ സമീപത്തുള്ള സാലിഹ്​ സുഹൈബ, എമിറേറ്റ്​സ്​ റോഡിലെ മദീനത്ത്​ ഹിന്ദ്​ 2 എന്നിവിടങ്ങളിലാണ്​ പുതിയ ട്രക്ക്​ വിശ്രമ കേന്ദ്രം വികസിപ്പിക്കുന്നത്​.

ആകെ 2.10 ലക്ഷം ചതുശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന മൂന്ന്​ വിശ്രമ കേന്ദ്രങ്ങളിലായി 490 ഹെവി ട്രക്കുകൾ പാർക്ക് ചെയ്യാൻ ​ സൗകര്യമുണ്ടാവും. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്​ ജബൽ അലിയിലെ ട്രക്ക്​ വിശ്രമ കേന്ദ്രത്തിന്‍റെ വിസ്തീർണം. ഇവിടെ 250 ട്രക്കുകൾക്ക്​ ഒരേ സമയം പാർക്ക്​ ചെയ്യാനാവും.

51,000 ചതു​രശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സാലിഹ്​ സുഹൈബ്​ വിശ്രമ കേന്ദ്രത്തിൽ 120 ട്രക്കുകൾക്ക്​ പാർക്ക്​ ചെയ്യാനാവും. 59,000 ചതുരശ്ര മീറ്ററിലാണ്​ മദീനത്ത്​ ഹിന്ദ്​ 2വിലെ ട്രക്ക്​ വിശ്രമ കേന്ദ്രം നിർമിക്കുന്നത്​. 120 ട്രക്കുകൾക്ക്​ ഇവിടെ വിശ്രമിക്കാൻ കഴിയും.

ഹെവി ട്രക്കുകളുടെ പരിശോധന കേന്ദ്രം, ഡ്രൈവർ പരിശീലന കേന്ദ്രം, വർക്ക്​ ഷോപ്പുകൾ, ചെറുകിട ഔട്ട്​ലറ്റുകൾ, ലോജിസ്റ്റിക്​ വെയർ ഹൗസുകൾ, താമസ്ഥലങ്ങൾ, വിനോദ ലോഞ്ചുകൾ, ഇ.വി ചാർജിങ്​ പോയിന്‍റുകൾ, ഡീസൽ സ്​റ്റേഷൻ എന്നീ സൗകര്യങ്ങൾ മൂന്ന്​ കേന്ദ്രങ്ങളിലുമുണ്ടാകുമെന്ന് ​ ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. എമിറേറ്റിൽ ​ഇതുവരെ 85,000 ഹെവി ട്രക്കുകളാണ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാർക്കെതിരേ കേസ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 1,120 രൂപ കുറഞ്ഞു

ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി സംസാരിച്ച് രാഹുൽ ഗാന്ധി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ തകർത്ത് അഫ്ഗാനിസ്ഥാന് വിജയം