.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അടുത്ത വർഷം ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കുമെന്ന് ആർടിഎ
ദുബായ്: 2026 ഇൽ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കുമെന്ന് ആർടിഎ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് ഒരു സുരക്ഷാ ഡ്രൈവറെ ഉൾപ്പെടുത്തി ഈ വർഷാവസാനം പരീക്ഷണ ഘട്ടം ആരംഭിക്കുമെന്നും ആർടിഎ എക്സിക്യൂട്ടിവ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.
ആർടിഎയുടെ ഓട്ടോണമസ് മൊബിലിറ്റി വിഭാഗമായ 'അപ്പോളോ ഗോ' മുഖേന മുൻനിര ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതിക വിദ്യാ ദാതാക്കളായ ഊബർ, വീറൈഡ്, ബൈഡു എന്നിവയുമായുള്ള ആഗോള പങ്കാളിത്തം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായുടെ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമായ ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2030ഓടെ നഗരത്തിലെ എല്ലാ യാത്രകളുടെയും 25 ശതമാനം സ്വയം നിയന്ത്രിത യാത്രകളാക്കി മാറ്റുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് അൽ തായർ വിശദീകരിച്ചു. 90 ശതമാനത്തിലധികവും ഗതാഗത അപകടങ്ങൾക്ക് കാരണം മനുഷ്യ പിഴവുകൾ ആണെന്നതിനാൽ, ഓട്ടോണമസ് വാഹനങ്ങൾ മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് മത്താർ അൽ തായർ പറഞ്ഞു. കഴിഞ്ഞ വർഷം ആർ.ടി.എ സ്വീകരിച്ച 'ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ സ്ട്രാറ്റജി'യുമായി ചേർന്നുപോകുന്നതാണ് ഈ നടപടി.
കൂടുതൽ ഓട്ടോണമസ് വാഹനങ്ങൾ
2021ൽ നസ്ഡാക് ലിസ്റ്റ് ചെയ്ത ചൈനീസ് സെൽഫ് ഡ്രൈവിംഗ് ഓട്ടോമോട്ടിവ് കമ്പനിയായ വി റൈഡ് റോബോടാക്സിസ് അബുദാബിയിൽ ആരംഭിച്ച ശേഷം, ഈ രംഗത്തുണ്ടായ സുപ്രധാനമായ പുരോഗതിയാണ് ദുബായിൽ ബൈഡുവിന്‍റെ പ്രവർത്തനം തുടങ്ങിയത്.
രണ്ട് കമ്പനികളും സ്വന്തം വിപണികൾക്കപ്പുറം അവരുടെ സ്വയം നിയന്ത്രിത പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര കേന്ദ്രമായി ദുബായെ തെരഞ്ഞെടുത്തിരിക്കുകയാണ്.
മറ്റൊരു ഓപറേറ്ററായ ഓട്ടോ ഗോ അബൂദബിയിൽ റോബോടാക്സി സേവനങ്ങൾക്കായി പരീക്ഷണങ്ങൾ ആരംഭിച്ചു. 2023ൽ ജുമൈറ-1ൽ ഓട്ടോണമസ് വാഹനങ്ങളുടെ പ്രദർശന ഓട്ടങ്ങൾ നടന്നു.
'ആർടിഎയുമായുള്ള ഈ നിർണായക പങ്കാളിത്തം ഇതുവരെ ചൈനയ്ക്ക് പുറത്തുള്ള അപ്പോളോ ഗോയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വികാസത്തെ പ്രതിനിധീകരിക്കുന്നു' -ബൈഡു കോർപറേറ്റ് വൈസ് പ്രസിഡന്റും ബൈഡു ഇന്‍റലിജന്‍റ് ഡ്രൈവിംഗ് ഗ്രൂപ് പ്രസിഡന്‍റുമായ ഡോ. വാങ് യുൻപെങ് പറഞ്ഞു.
അപ്പോളോ ഗോ 10ലധികം ചൈനീസ് നഗരങ്ങളിലായി 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഓട്ടോണമസ് ഡ്രൈവിംഗ് ഇതുവരെ നടത്തിയിട്ടുണ്ട്. ഇക്കൊല്ലം ഫെബ്രുവരി മുതൽ അപ്പോളോ ഗോ ചൈനയിലുടനീളം പൂർണമായും ഡ്രൈവറില്ലാ സേവനങ്ങൾ ആരംഭിക്കുകയും 10 ദശലക്ഷത്തിലധികം ഓട്ടോണമസ് റൈഡുകൾ പൂർത്തിയാക്കുകയും ചെയ്തു. ഇത് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ വാഹന ഓപറേറ്ററാണ്.
ഊബറിൽ തങ്ങൾ ഗതാഗതത്തിന്‍റെ ഭാവി സൃഷ്ടിക്കുമെന്നും, ഈ സാങ്കേതികവിദ്യ ലോകമെമ്പാടും വലിയ തോതിൽ വാണിജ്യവൽക്കരിക്കാനും വിന്യസിക്കാനും സഹായിക്കുന്നതിന് ലോകത്തിലെ പ്രമുഖ ഓട്ടോണമസ് വാഹന ഡെവലപ്പർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നും ഊബർ ഓട്ടോണമസ് മൊബിലിറ്റി ആൻഡ് ഡെലിവറി ഓപറേഷൻസ് ഗ്ലോബൽ ഹെഡ് നോഹ സൈച്ച് പറഞ്ഞു.
വീറൈഡും ഊബറും സഹകരിക്കുന്ന മിഡിൽ ഈസ്റ്റ് മേഖലയിലെ രണ്ടാമത്തെ നഗരം കൂടിയാണ് ദുബായ്. ആദ്യത്തേത് അബുദാബിയാണ്. 10 രാജ്യങ്ങളിലായി 30ലധികം നഗരങ്ങളിൽ വീറൈഡ് പ്രവർത്തിക്കുന്നുണ്ട്. ചൈന, യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, യു.എസ് എന്നിവിടങ്ങളിൽ ഇതിന് ഡ്രൈവറില്ലാ പെർമിറ്റുകളുണ്ട്.