എസ്ബി- അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

 
Pravasi

എസ്ബി- അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ഓർമപ്പൂക്കളം അജ്മാനിൽ ഞായറാഴ്ച

സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്

MV Desk

ദുബായ്: എസ്ബി കോളെജ്–അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ‘ഓർമപ്പൂക്കളം 2026’ എന്ന പേരിൽ ആഘോഷിക്കും. സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുക്കും.

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്‍റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തും. നടൻ കൈലാഷ്, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ പ്രസംഗിക്കും.

നേപ്പാളിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലുമ്നി അംഗം ഡോ. ആന്‍റണി തോമസിനെ ചാപ്റ്റർ ഉപദേഷ്ടാക്കളായ ജോ കാവാലവും ബിജു ഡൊമിനിക്കും ചേർന്ന് ആദരിക്കും. ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

അടിയുടെ പൊടിപൂരം; ആളിക്കത്തി അഭിഷേക്, എരിഞ്ഞടങ്ങി അഫ്ഗാൻ

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ

മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരേ കേസ്

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും