കടുത്ത വേനൽ: ഡെലിവറി റൈഡർമാർക്ക് ക്ഷേമ പദ്ധതിയുമായി ദുബായ് ആർടിഎ

 
Pravasi

കടുത്ത വേനൽ: ഡെലിവറി റൈഡർമാർക്ക് ക്ഷേമ പദ്ധതിയുമായി ദുബായ് ആർടിഎ

ക്യാംപെയ്ന്‍റെ ഭാഗമായി റൈഡർമാർക്ക് അയ്യായിരം ആരോഗ്യ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യും.

UAE Correspondent

ദുബായ്: ദുബായിൽ കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഡെലിവറി പ്ലാറ്റ്‌ഫോമായ കീറ്റയുമായി സഹകരിച്ചാണ് ഡെലിവറി റൈഡർമാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വേനൽക്കാലം എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

വേനൽക്കാലത്ത് റൈഡർമാരിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ആർടിഎ മുൻഗണന നൽകുന്നത്. ഈ ക്യാംപെയ്ന്‍റെ ഭാഗമായി റൈഡർമാർക്ക് അയ്യായിരം ആരോഗ്യ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യും.

വേനൽച്ചൂടിൽ സൂര്യാഘാതവും നിർജലീകരണവും ഒഴിവാക്കാൻ സഹായിക്കുന്ന മെഡിക്കൽ സാമഗ്രികൾ, കൂളിങ് ടവൽ, കൈ വിശറി എന്നിവ അടങ്ങിയതാണ് ഈ കിറ്റുകൾ. കൂടാതെ റൈഡർമാർക്കായി ആരോഗ്യ പരിശോധനകളും സൗജന്യ കൺസൾട്ടേഷനുകളും അതോറിറ്റി ക്രമീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന അപകടരഹിത വേനൽക്കാലം എന്ന പദ്ധതിയുടെ ഭാഗമായാണ് ആർടിഎ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.

ദുബായുടെ സാമ്പത്തിക ഗതാഗത മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഡെലിവറി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യമെന്ന് ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം