ഷാർജ ബിനാലെ 2027 ജനുവരി 21 മുതൽ ജൂൺ 13 വരെ: പങ്കെടുക്കുന്നത് ആഗോള പ്രശസ്തരായ 109 കലാകാരന്മാർ

 
Pravasi

ഷാർജ ബിനാലെ 2027 ജനുവരി 21 മുതൽ ജൂൺ 13 വരെ: പങ്കെടുക്കുന്നത് ആഗോള പ്രശസ്തരായ 109 കലാകാരന്മാർ

ആഞ്ചല ഹരുത്യുന്യാൻ, പൗള നാസിമെന്‍റോ എന്നിവരാണ് ബിനാലെ 17-ന്‍റെ ക്യൂറേറ്റർമാർ

UAE Correspondent

ഷാർജ: കലാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഷാർജ ബിനാലെയുടെ 17-ാം പതിപ്പ് 2027 ജനുവരി 21 മുതൽ ജൂൺ 13 വരെ നടക്കും. ഷാർജ ആർട്ട് ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. . 'വാട് റിമെയ്ൻസ്, സിറ്റ്സ് റെസ്റ്റീവ്' എന്നതാണ് പുതിയ പതിപ്പിന്‍റെ പ്രമേയം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 109 കലാകാരന്മാരുടെ സൃഷ്ടികളാണ് ബിനാലെയിൽ പ്രദർശിപ്പിക്കുക. ആഞ്ചല ഹരുത്യുന്യാൻ, പൗള നാസിമെന്‍റോ എന്നിവരാണ് ബിനാലെ 17-ന്‍റെ ക്യൂറേറ്റർമാർ. ചരിത്രം, ഓർമ്മകൾ, സാമൂഹ്യ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമായിരിക്കും ഈ പതിപ്പ്. ആധുനിക ലോകത്തിന്‍റെ രൂപീകരണം, പ്രകൃതിക്കും സമൂഹത്തിനും നേരെ പരോക്ഷമായി നടക്കുന്ന അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാവും.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ ഷാർജ ബിനാലെ, ഇത്തവണയും വ്യത്യസ്തമായ വേദികളിലായി വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. അഞ്ചു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഈ പ്രദർശനം ആഗോള സാംസ്കാരിക ഭൂപടത്തിൽ ഷാർജയുടെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കുമെന്നാണ് പ്രതീക്ഷ.

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

കൈയിൽ മദ്യക്കുപ്പി, യൂണിഫോമിൽ സ്കൂളിലിരുന്ന് മദ്യപിച്ച് വിദ്യാർഥിനികൾ; വിഡിയോ പുറത്ത്, അന്വേഷണം

ഗാർഹിക പീഡനക്കേസിൽ ഭാര്യക്ക് വേണ്ടി വാദിച്ചു; അഭിഭാഷകന്‍റെ അച്ഛനെ കൊല്ലാൻ ശ്രമം

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; സിറാജിനൊപ്പം പന്തെറിയാൻ പ്രസിദ്ധ് കൃഷ്ണ? സൂചന നൽകി ഗിൽ