ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം ആചരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാര്‍ജ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് കെ.ബാലകൃഷ്‌ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക-ആരോഗ്യപ്രവര്‍ത്തകയായ ഡോ.താഹിറ കല്ലുമുറിക്കല്‍, ഷാർജ ഇന്ത്യൻ സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, വിജിമോന്‍ അയ്യപ്പന്‍ എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി.
മുഹമ്മദി കുന്നില്‍ ഖിറാഅത്ത് നടത്തി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്, ഗേള്‍സ് വിഭാഗം വിദ്യാര്‍ഥികളവതരിപ്പിച്ച ദേശ ഭക്തി ഗാനാലാപനവും വിദ്യാര്‍ഥികളായ ഇവാന എലീസ വിനോജ്, സിയ ഫാത്തിമ, തിപോറസ് യാഗപ്പന്‍,തിയോഫിലസ് യാഗപ്പന്‍ എന്നിവരുടെ ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള പ്രഭാഷണവും നടന്നു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ജാഫര്‍ കണ്ണാട്ട്, അനില്‍ കുമാര്‍, പ്രതീഷ് ചിതറ, ഷിബു ജോണ്‍, നവാസ് തേക്കട, ഷാന്‍റി തോമസ്, രാജീവ് രാമപുരത്ത്, വൈസ് പ്രിന്‍സിപ്പല്‍മാരായ രാജീവ് മാധവന്‍, ഷിഫിന നസ്‌റുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ.റഹീം സ്വാഗതവും ജോയിന്‍റ് ജനറല്‍ സെക്രട്ടറി അഡ്വ.അന്‍സാര്‍ നന്ദിയും പറഞ്ഞു.