ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വിദ്യാരംഭവും നവരാത്രി ആഘോഷവും ഞായറാഴ്ച  
Pravasi

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വിദ്യാരംഭവും നവരാത്രി ആഘോഷവും ഒക്ടോബർ 13ന്

വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും

Ardra Gopakumar

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള സാംസ്‌കാരിക-ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഞായറാഴ്ച വിദ്യാരംഭവും നവരാത്രി ആഘോഷവും നടത്തും. ഞായറാഴ്ച പുലർച്ചെ 5.30 മുതൽ രാവിലെ 9 മണി വരെയാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്. വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9 മുതൽ 12.30 വരെ സംഗീതാർച്ചനയും, ക്ലാസിക്കൽ ഡാൻസും അരങ്ങേറും. വൈകുന്നേരം 4 മണി മുതൽ 5 വരെ ചെണ്ടമേളവും 5 മണി മുതൽ രാത്രി 10 മണി വരെ തിരുവാതിര മത്സരവും നടത്തുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അറിയിച്ചു. ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ചക്കകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി ബന്ധപ്പെടേണ്ട നമ്പർ - 06 5610 845.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്